അജ്മാന്: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി 135 തടവുകാരെ മോചിപ്പിക്കുന്നു. റമദാന് മുന്‍നിര്‍ത്തി വ്യത്യസ്ത രാജ്യക്കാരായ 135 പേരെയാണ് മോചിപ്പിക്കുന്നത്.
ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് പരിഗണിക്കുക. മോചിതരാകുന്ന വ്യക്തികൾക്ക് അവരുടെ സമൂഹത്തിലും പൊതുജീവിതത്തിലും മികച്ച ഒരു തിരിച്ചുവരവിനു കഴിയട്ടെയെന്ന് അജ്മാന് ഭരണാധികാരി ആശംസിച്ചു.
ഭരണാധികാരിയുടെ നടപടി ആഘോഷ വേളയില്‍ അവരുടെ കുടുംബങ്ങളില്‍ സന്തോഷം നല്കുവാന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അജ്മാന് പൊലീസ് കമാൻഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. തടവിന് ശേഷമുള്ള ജീവിതം സന്തോഷകരമായിരിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.