അജ്മാൻ വിനോദ സഞ്ചാര വകുപ്പ് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ജ്മാ​ന്‍ പൈ​തൃ​ക ന​ഗ​രി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന അ​ൽ മു​റ​ബ്ബ ക​ലോ​ത്സ​വ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ര​ണ്ട് ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ജ്മാ​ൻ എ​മി​റേ​റ്റി​െൻറ ഏ​റ്റ​വും പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​തി​നും അ​തി​െൻറ പാ​ര​മ്പ​ര്യ​വും പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ളും സാം​സ്കാ​രി​ക സൗ​ക​ര്യ​ങ്ങ​ളും അ​ന​ശ്വ​ര​മാ​ക്കു​ന്ന​തി​നും കാ​മ​റ ലെ​ൻ​സി​ലൂ​ടെ റെ​ക്കോ​ഡ് ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ് വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന വ​കു​പ്പ്. അ​ജ്മാ​ന്‍ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡും സം​യു​ക്ത​മാ​യി നി​ശ്ച​യി​ക്കു​ന്ന ജൂ​റി വി​ജ​യി​യെ അ​ൽ മു​റാ​ബ്ബ ക​ലോ​ത്സ​വ വേ​ള​യി​ൽ പ്ര​ഖ്യാ​പി​ക്കും.

ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​യാ​ൾ​ക്ക് 10,000 ദി​ർ​ഹ​വും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 8000 ദി​ർ​ഹ​വും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന​യാ​ള്‍ക്ക് 6000 ദി​ർ​ഹ​വും സ​മ്മാ​നം ല​ഭി​ക്കും. ഫൈ​ന​ലി​സ്​​റ്റു​ക​ളു​ടെ ഫോ​ട്ടോ​ക​ള്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​യി ഒ​ക്ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ ആ​റ്​ വ​രെ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഫോ​ട്ടോ​ഗ്ര​ഫി ഹോ​ബി സ​ജീ​വ​മാ​ക്കാ​ൻ, ഫെ​സ്​​റ്റി​വ​ൽ സ​മ​യ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ത്സ​മ​യ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​ൽ മു​റ​ബ്ബ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ക്കു​ന്ന ഇ​ൻ​സ്​​റ്റ​ഗ്രാം മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യും പ്ര​ഖ്യാ​പി​ക്കും. വി​ജ​യി​ക​ള്‍ക്ക് കാ​ഷ്​​പ്രൈ​സും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക്​ അ​ജ്മാ​നി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് മ​ത്സ​ര​മെ​ന്ന് അ​ജ്മാ​ൻ ടൂ​റി​സം വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സാ​ലി​ഹ് മു​ഹ​മ്മ​ദ് അ​ൽ ജാ​സി​രി പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും മി​ക​ച്ച വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​വാ​നാ​ണ് അ​ജ്മാ​ന്‍ എ​മി​റേ​റ്റ് പ​രി​ശ്ര​മി​ക്കു​ന്ന​തെ​ന്നും സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ ആ​ക​ർ​ഷി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ്​ വ​കു​പ്പ് നി​ര​ന്ത​രം ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Ajman Tourism Department is organizing a photography competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.