ബോഡി ബില്‍ഡിങ് മേഖലയിലെ ആസ്വാദകര്‍ക്ക് മികച്ച അവസരം ഒരുക്കുകയാണ് അജ്മാന്‍. ഈ മേഖലയെ ജീവിതത്തിലെ ആസ്വാദ്യകരമായ വിനോദമായി സ്വീകരിച്ചവര്‍ക്ക് മത്സരത്തിലൂടെ കൂടുതല്‍ മികവ് നേടാന്‍ അവസരം ഒരുക്കുകയാണ് അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പ്. അജ്മാൻ ഇന്‍റർനാഷനൽ ബോഡിബിൽഡിംഗ് മത്സരത്തിന്‍റെ മൂന്നാം പതിപ്പാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ന് സമാപിക്കും.
എമിറേറ്റ്സ് ബോഡിബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ, ഇന്‍റർനാഷനൽ ഫിറ്റ്നസ് ആൻഡ് ബോഡിബിൽഡിംഗ് ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം. ഇമാറാത്തി അമച്വർമാർക്ക് പുറമെ പ്രാദേശിക, അന്തർദേശീയ ബോഡിബിൽഡിംഗ് ചാമ്പ്യൻമാരുടെ പങ്കാളിത്തത്തോടെയാണ് മത്സരം അജ്മാൻ കൾച്ചറൽ സെന്‍ററിൽ നടക്കുന്നത്.
യുവാക്കളെ പ്രചോദിപ്പിക്കാനും അവരുടെ ബോഡിബിൽഡിംഗ് കരിയറില്‍ മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും ഈ മത്സരത്തിനാകുമെന്ന് കണക്കാക്കുന്നതായി വിനോദ സഞ്ചാര വികസന വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ജൂനിയർ ബോഡിബിൽഡിംഗ്, ക്ലാസിക് ബോഡിബിൽഡിംഗ്, ഫിസിക്, ക്ലാസിക് ഫിസിക്, മസ്കുലർ ഫിസിക്ക്, ബോഡി സ്റ്റൈൽ തുടങ്ങി എല്ലാ പ്രധാന വിഭാഗങ്ങളും ഉൾപ്പെടുത്തി നടക്കുന്ന യു.എ.ഇ.യിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. വിജയികള്‍ക്ക് മികച്ച സമ്മാനങ്ങളും ഒരുക്കുന്നുണ്ട്. ജൂനിയർ വിഭാഗം വിജയികൾക്ക് ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ് ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്‌നസ് സംഘടിപ്പിക്കുന്ന ലോക പ്രൊഫഷനൽ മത്സരത്തിൽ പങ്കെടുക്കാൻ എലൈറ്റ് പ്രോ കാർഡുകൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.