അജ്മാന്‍: അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ബസ് ഓണ്‍ ഡിമാന്‍ഡ്' പദ്ധതി ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അജ്മാൻ അൽ സെർക്കൽ ഗ്രൂപ്പുമായി സംയുക്ത സഹകരണ കരാറിൽ ഒപ്പുവെച്ചു. ബസ് ഓൺ ഡിമാൻഡ് ആപ്ലിക്കേഷന്‍ വഴി ഉപഭോക്താവിന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മിനിബസുകളുടെ യാത്രാവഴികള്‍ കണ്ടെത്താനും യാത്ര അഭ്യർഥിക്കാനും ലക്ഷ്യസ്ഥാനം നിർണയിക്കാനും കഴിയും. ഏറ്റവും അടുത്തുള്ള ബസ് സ്േറ്റാപ് ഏതാണെന്നറിയാനും ഇത് സഹായിക്കും.
ആപ്ലിക്കേഷൻ വഴിതന്നെ യാത്രക്കുള്ള പണമിടപാട് നടത്താനും കഴിയും. നഗരവികസനത്തിനും ജനസംഖ്യ വളർച്ചക്കും അനുസൃതമായി പൊതുജനങ്ങളുടെ വർധിച്ചുവരുന്ന ഗതാഗത ആവശ്യകതക്കൊപ്പം ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. ഡിസംബറിൽ ഈ സേവനം ആരംഭിക്കുമെന്ന്‍ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി മേധാവി ഒമർ ലൂത്ത പറഞ്ഞു. യാത്രക്കാർക്ക് എളുപ്പത്തിൽ ലഭ്യത ഉറപ്പാക്കുകയും അവരുടെ കാത്തിരിപ്പ് സമയം കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൊതുഗതാഗതം, വിതരണം തുടങ്ങിയ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ലോകമെമ്പാടുമുള്ള 150ലധികം നഗരങ്ങളും ട്രാൻസ്പോർട്ട് സർവിസ് ഓപറേറ്റർമാരും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായും വരും തലമുറയുടെ ആവശ്യകത കണക്കിലെടുത്താണ് പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.