അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രധാന സ്റ്റേഷൻ

രാജ്യാന്തര യാത്രാസേവനങ്ങളുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി

അജ്മാന്‍: രാജ്യാന്തര യാത്രാസേവനങ്ങളുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. ലാൻഡ് ട്രാൻസ്പോർട്ട് കമ്പനികളുമായി സഹകരിച്ചായിരിക്കും സേവനം. രാജ്യാന്തര യാത്രകളൊരുക്കുന്ന കമ്പനികള്‍ക്ക് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സംവിധാനങ്ങളുമായി സഹകരിച്ച് ഇനി മുതല്‍ യാത്ര സംഘടിപ്പിക്കാന്‍ കഴിയും. അന്താരാഷ്‌ട്ര യാത്രകളുടെ ക്രമാനുഗത വളർച്ചയുടെയും വർധിച്ചുവരുന്ന ആവശ്യകതയുടെയും പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയുമായി അതോറിറ്റി രംഗത്തുവന്നത്.

രാജ്യത്തെ പൗരന്മാരും താമസക്കാരുമായ ഗതാഗത ഉപയോക്താക്കൾക്ക് പരമാവധി ആശ്വാസം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് ഉയർന്നനിലവാരമുള്ള സുരക്ഷ, മികച്ച സുഖസൗകര്യങ്ങൾ എന്നിവ ഒരുക്കാനും കഴിയും. ഹജ്ജ്, ഉംറ ഏജന്‍സികള്‍ക്ക് പുറമെ അന്താരാഷ്ട്ര ഗതാഗത സൗകര്യം ഒരുക്കുന്നതില്‍ വിദഗ്ധരായ ട്രാൻസ്പോർട്ട് കമ്പനികള്‍ക്ക് അന്തർദേശീയ റൂട്ടുകളില്‍ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിന് ആവശ്യമായ പെർമിറ്റുകൾ ലഭ്യമാക്കുന്നതും അതോറിറ്റിയുടെ ഈ പദ്ധതി വഴി സാധ്യമാക്കും. രാജ്യാന്തര യാത്രക്കായുള്ള ആളുകളെ അജ്മാന്‍ അല്‍ തല്ലയില്‍ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രധാന സ്റ്റേഷനിൽനിന്ന് മാത്രമേ കയറ്റുകയുള്ളൂ എന്നും അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Ajman Transport Authority with International Travel Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT