അജ്‌മാൻ: കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് ‘അജ്‌മാൻ പ്രീമിയർ കപ്പ് -2024’ ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. അജ്‌മാൻ ഓലെ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ എ.എഫ്.സി ലൈവ് ബീരിച്ചേരിയെ പരാജയപ്പെടുത്തി ബ്രദേഴ്‌സ് വൾവക്കാട് ജേതാക്കളായി. എഫ്.സി ബ്രദേഴ്‌സ് ഒളവറ മൂന്നാം സ്ഥാനത്തെത്തി. തൃക്കരിപ്പൂർ മണ്ഡലത്തിലെ മികച്ച 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് പഞ്ചായത്ത് ട്രഷറർ ഫർസിൻ ഹമീദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടേറിയറ്റംഗം വി.കെ.പി. ഹമീദ് അലി ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് കാസർകോട് ജില്ല സെക്രട്ടറി എ.ജി.സി. ബഷീർ മുഖ്യാതിഥിയായി.
അജ്‌മാൻ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഇബ്രാഹിം കുട്ടി, സംസ്ഥാന ഓർണനൈസിങ് സെക്രട്ടറി അഷ്‌റഫ് നീർച്ചാൽ, കാസർകോട് ജില്ല പ്രസിഡന്റ് ഷാഫി മാർപനടുക്കം, ആസിഫ് പള്ളങ്കോട്, അസൈനാർ കാഞ്ഞങ്ങാട്, കെ.എം. അബ്ദുൽ റഹ്‌മാൻ, ജമാൽ ബൈത്താൻ, മുഹമ്മദ് മണിയനോടി, ഷുക്കൂർ ഒളവറ, ഷാഹിദ് ദാവൂദ്, ഷഹനാസ് അലി, നിസാർ ഞങ്ങാരത്ത്, ഖാദർ അത്തൂട്ടി, ഇക്ബാൽ അബ്ദുല്ല, നൗഫൽ കാടങ്കോട്, റംഷാദ് അത്തൂട്ടി, ഫൈസൽ കൂലേരി, മജീദ് ചൊവ്വേരി, എ. സാദിഖ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എ.ജി.സി. ആസാദ് സ്വാഗതവും അബ്ദുള്ള ബീരിച്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.