ചു​മ​ര്‍ചി​ത്ര ച​ന്ത​ത്തി​ൽ അ​ജ്​​മാ​ന്‍റെ തെ​രു​വോ​ര​ങ്ങ​ള്‍

പു​രാ​ത​ന ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന ചു​മ​ര്‍ ചി​ത്ര​ങ്ങ​ളു​മാ​യി അ​ജ്​​മാ​െ​ൻ​റ തെ​രു​വോ​ര​ങ്ങ​ള്‍. അ​ന്ത​ർ​ദേ​ശീ​യ-​ദേ​ശീ​യ പ്ര​ശ​സ്​​ത​രാ​യ ഏ​ഴ്​ ക​ലാ പ്ര​തി​ഭ​ക​ളാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന്​ പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​ത്. അ​ജ്​​മാ​ൻ അ​ൽ ന​ഖീ​ൽ പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് വ​ര​ച്ച ത്രി​മാ​ന ചി​ത്ര​മാ​ണ് ഈ ​ഇ​ന​ത്തി​ല്‍ ആ​ദ്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇം​ഗ്ലീ​ഷി​ല്‍ അ​ജ്മാ​ന്‍ എ​ന്ന് എ​ഴു​തി​യ ചി​ത്രം യു.​എ.​ഇ യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ചു​മ​ര്‍ചി​ത്ര​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ആ​ക​ർ​ഷ​ക നി​റ​ങ്ങ​ളോ​ടും രൂ​പ​ത്തോ​ടും കൂ​ടി ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ലാ​ണ് ഫ്ര​ഞ്ചു ക​ലാ​കാ​ര​ൻ ശ​ക്റ്റോ (Shkto) ഈ ​അ​സാ​ധാ​ര​ണ ക​ലാ​രൂ​പം പൂ​ര്‍ത്തീ​ക​രി​ച്ച​ത്. അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റെ നേ​ട്ടം കൈ​വ​രി​ച്ച​തും അ​ജ്​​മാ​ന്‍ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ര്‍ ബി​ന്‍ ഹു​മൈ​ദ് അ​ൽ നു​ഐ​മി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​തു​മാ​യ സ്കീ​പ്പ് എ​ന്ന കു​തി​ര​യു​ടെ ചു​മ​ര്‍ചി​ത്രം തീ​ര്‍ത്ത​ത് റാ​മി എ​ൽ​സാ​ഗാ​വി എ​ന്ന ക​ലാ​കാ​ര​നാ​ണ്. പ്ര​മു​ഖ ചി​ത്ര​കാ​ര​ന്‍ എ​ല്‍ സീ​ദ് ചു​മ​ർ​ചി​ത്ര​മാ​ക്കി​യ​ത്​ 1998 ലെ ​പ്ര​ഥ​മ ദേ​ശീ​യ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ രാ​ഷ്ട്ര പി​താ​വ് ശൈ​ഖ് സാ​യി​ദ് ന​ട​ത്തി​യ പ്ര​ശ​സ്ത​മാ​യ ഉ​ദ്ധ​ര​ണി​യാ​ണ്.

യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മി​െ​ൻ​റ പ്ര​ശ​സ്ത​മാ​യ 'പോ​സി​റ്റീ​വ് എ​ന​ർ​ജി' എ​ന്ന ക​വി​ത​യി​ലെ വ​രി​ക​ളാ​ണ് ദി​യ അ​ല്ലം ഒ​രു​ക്കി​യ​ത്. യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​ര്‍ക്കും സ​ന്ദ​ർ​ശ​ക​ര്‍ക്കും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ക​യും അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് കൂ​ടി​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. യു.​എ.​ഇ യി​ലെ പ​ര​മ്പ​രാ​ഗ​ത ക​ളി​ക​ളെ ഇ​തി​വൃ​ത്ത​മാ​ക്കി ഫാ​ത്തി​മ അ​ൽ അ​ലി വ​ര​ച്ച ചി​ത്ര​ങ്ങ​ൾ വ​ർ​ണ​ന​ക​ൾ​ക്കു​മ​പ്പു​റ​മാ​ണ്.

എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​ര​ങ്ങ​ളും ഗു​ണ​നി​ല​വാ​ര​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ അ​ടി​സ്ഥാ​ന വി​ക​സ​ന മേ​ഖ​ല​യി​ലെ മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​നും ചു​വ​ർ ചി​ത്ര​ങ്ങ​ളു​ടെ പ്രോ​ജ​ക്ട് ടീം ​മേ​ധാ​വി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ബി​ൻ ഒ​മൈ​ര്‍ അ​ൽ മു​ഹൈ​റി വ്യ​ക്​​ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.