ഷാർജ: മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന ഷാർജ അൽ മജാസ്, അബുഷഗാര, ഖാസ്മിയ, നാഷനൽ പെയിന്റ് എന്നീ ഭാഗങ്ങളിലെ ആളുകൾക്ക് കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളും മെഡിക്കൽ സേവനങ്ങളുമായി രംഗത്തിറങ്ങി അക്കാഫ് പ്രവർത്തകർ.
സ്വന്തം വീടുകളിൽ നിന്ന് പാകം ചെയ്തും പുറത്തുനിന്ന് എത്തിച്ചതുമായി ഏകദേശം 2000ത്തിൽ പരം കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ചതായി ഭാരവാഹികൾ അറിയിച്ചു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോളിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ശ്യാം വിശ്വനാഥ്, സെക്രട്ടറി കെ.വി. മനോജ്, അക്കാഫ് ജോ. ചാരിറ്റി കോഓഡിനേറ്റർ രഞ്ജിത്ത് കോടോത്ത്, ടാസ്ക് ഫോഴ്സ് കൺവീനർമാരായ ബിന്ദു ആന്റണി, പ്രതാപ് നായർ, സുമേഷ്, ഷൈജു, സന്ദീപ്, ഡയാന തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
അക്കാഫിന്റെ വനിത വിഭാഗവും ചെയർമാൻ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശേരി എന്നിവരുടെ നേതൃത്വത്തിൽ രംഗത്തുണ്ട്. ഈവന്റ് ടൈഡ്സ് എം.ഡി യാസർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രവർത്തകർ തുടങ്ങി മറ്റു പല സംഘടനകളുമായും യോജിച്ചാണ് അക്കാഫിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് സൗജന്യ വൈദ്യസഹായവും എത്തിക്കുന്നുണ്ട്. പ്രവർത്തനങ്ങൾക്ക് സഹായവുമായി എത്താൻ എല്ലാ മനുഷ്യസ്നേഹികളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ചാൾസ് പോൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.