ദുബൈ: അക്കാഫ് അസോസിയേഷൻ ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ), ദുബൈ ഇസ്ലാമിക് അഫയേഴ്സ് എന്നിവയുടെ അനുമതിയോടെ ലേബർ ക്യാമ്പുകളിൽ ഇഫ്താർകിറ്റ് വിതരണം ആരംഭിച്ചു. റമദാൻ ഒന്നാംദിനം അൽഖൂസിലെ ലേബർ ക്യാമ്പിൽ 1000 ഇഫ്താർ കിറ്റ് കൊടുത്താണ് പ്രവർത്തനം തുടങ്ങിയത്.
അഞ്ചുദിവസത്തിനകം പതിനയ്യായിരത്തിലധികം കിറ്റുകൾ വിവിധ ലേബർ ക്യാമ്പുകളിലായി വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. വരും ദിവസങ്ങളിൽ ഇതിൽ കൂടുതൽ കിറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്ന ജനറൽ കൺവീനർ ഗണേഷ് നായ്ക്, ജോ. ജനറൽ കൺവീനർമാരായ സുബി ജോർജ്, സുകുമാരൻ കല്ലറ, എസ്.പി. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
കേരളത്തിലെ വിവിധ കോളജ് അലുമ്നികളും വ്യാപാര സ്ഥാപനങ്ങളും മറ്റു സംഘടനകളുമാണ് ഇഫ്താർ കിറ്റുകൾ നൽകി അക്കാഫ് അസോസിയേഷനുമായി സഹകരിക്കുന്നത്. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ.എസ്. ദീപു, ട്രഷറർ മുഹമ്മദ് നൗഷാദ്, വൈസ് പ്രസിഡന്റ് വെങ്കിട്ട് മോഹൻ, ബോർഡ് മെംബർമാരായ മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, വിവിധ കോളജ് അലുമ്നി ഭാരവാഹികൾ എന്നിവരാണ് കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.