ദുബൈ: കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, വതാനി അൽ ഇമാറാത്തി എന്നിവരുടെ സഹകരണത്തോടെ അക്കാഫ് അസോസിയേഷൻ ലേബർ ക്യാമ്പുകളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ആദ്യ നോമ്പിന് അൽഖൂസിലെ ലേബർ ക്യാമ്പിൽ 500 ഇഫ്താർ കിറ്റ് കൊടുത്തുകൊണ്ട് ആരംഭിച്ച കിറ്റ് വിതരണം നിലവിൽ ദിവസവും 3000 കിറ്റിലെത്തിയതായി അവർ അറിയിച്ചു.
ഏകദേശം 25,000 കിറ്റുകൾ ഇതുവരെ വിതരണം ചെയ്തതായി ജനറൽ കൺവീനർ അനിൽ കുമാർ അറിയിച്ചു.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി ദീപു എ.എസ്, ട്രഷറർ മുഹമ്മദ് നൗഷാദ്, ബോർഡ് മെംബർമാരായ മുഹമ്മദ് റഫീഖ്, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷൈൻ ചന്ദ്രസേനൻ, ബുഹാരി ബിൻ അബ്ദുൽ ഖാദർ, ജനറൽ കൺവീനർ അനിൽ കുമാർ, ജോയന്റ് ജനറൽ കൺവീനർമാരായ ഷാജി എ.ആർ, ജിയോ ജോസഫ്, അനിത രാജീവ്, വിവിധ കോളജ് അലുമ്നി ഭാരവാഹികൾ എന്നിവരാണ് കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.