ഷാർജ: ‘ആവണിപ്പൊന്നോണം’ എന്ന പേരിൽ അക്കാഫ് സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ എട്ടിന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി മുപ്പതോളം കമ്മിറ്റി ഭാരവാഹികളുടെ പ്രത്യേക കൺവെൻഷൻ നടത്തി.
ഷാർജ സഫീർ മാളിൽ നടന്ന കൺവെൻഷനിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. അക്കാഫ് മുഖ്യരക്ഷാധികാരിയും ഖലീജ് ടൈംസ് ചീഫ് എഡിറ്ററുമായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷാഹുൽ ഹമീദ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, വനിത വിഭാഗം ചെയർപേഴ്സൻ റാണി, പ്രസിഡന്റ് അന്നു പ്രമോദ്, സുധീർ, കൾചറൽ കോഓഡിനേറ്റർ വി.സി. മനോജ്, ഓണം ജനറൽ കൺവീനർ മനോജ് ജോൺ, ആവണി പൊന്നോണം എക്സ്കോം കോഓഡിനേറ്റർ ഷെഫി അഹമ്മദ്, ജോയന്റ് കൺവീനർമാരായ വിദ്യ പുതുശ്ശേരി, സജി പിള്ള, പി.കെ. സൂരജ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതവും ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു. സെക്രട്ടറി കെ.വി. മനോജും പാർവതിയും യോഗം നിയന്ത്രിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച സദ്യയുടെ കൂപ്പൺ വിതരണം അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അക്കാഫ് ബ്രാൻഡിങ് മാനേജർ ബീരൻ ഡെലിവാലക്ക് നൽകി ഉദ്ഘാടനം ചെയ്തു. പൂക്കളമത്സരത്തിനുള്ള ബോർഡുകളുടെ വിതരണം കൺവീനർ അജിത് കണ്ടല്ലൂർ അക്കാഫ് ജോയന്റ് ട്രഷറർ ഫിറോസ് അബ്ദുല്ലക്ക് നൽകി നിർവഹിച്ചു.
ഗ്ലോബൽ ആഘോഷങ്ങൾക്ക് മുന്നോടിയായി ഒക്ടോബർ ഒന്നിന് ദുബൈ മില്ലേനിയം സ്കൂളിൽ വിവിധ കോളജുകളിലെ പൂർവ വിദ്യാർഥികൾ പങ്കെടുക്കുന്ന അത്തപ്പൂക്കളം, തിരുവാതിര, ഗ്രൂപ് ഡാൻസ്, ഗ്രൂപ് സോങ്, പായസമത്സരം, ഫാഷൻ ഷോ എന്നീ മത്സരങ്ങൾ നടക്കും. രാവിലെ എട്ടു മുതൽ വൈകീട്ട് ഒമ്പതുവരെ നടക്കുന്ന പ്രോഗ്രാമിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.