ദുബൈ: അക്കാഫ് ഇവന്റ്സ് ഒക്ടോബർ രണ്ടിന് സംഘടിപ്പിക്കുന്ന ശ്രാവണ പൗർണമി ഓണാഘോഷങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സിന് വരവേൽപ് നൽകി. അൽ ബാർഷ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിലാണ് അക്കാഫ് ഇവന്റ്സ് ആദരമൊരുക്കിയത്.
തിങ്ങിനിറഞ്ഞ ആരാധകർക്കു മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് അംഗങ്ങളെ അക്കാഫ് സ്വർണപ്പുടവ അണിയിച്ചു. ബ്ലാസ്റ്റേഴ്സിന് ആദരവും പ്രോത്സാഹനവും നൽകാൻ അക്കാഫിന് ഏറെ സന്തോഷമുണ്ടെന്ന് ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ പറഞ്ഞു.
അക്കാഫ് ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ ബ്ലാസ്റ്റേഴ്സിനെ സദസ്സിനു പരിചയപ്പെടുത്തി. അക്കാഫ് ഇവന്റ്സ് ശ്രാവണ പൗർണമി ജനറൽ കൺവീനർ ഷിബു മുഹമ്മദ്, ജോയന്റ് കൺവീനർമാരായ സുരേഷ് പ്രീമിയർ, സന്ദീപ്, അക്കാഫ് ഭാരവാഹികളായ ജോൺസൻ മാത്യു, അരീഷ്, മഹേഷ് കൃഷ്ണൻ തുടങ്ങിയവരും സംബന്ധിച്ചിരുന്നുവെന്ന് മീഡിയ കോഓഡിനേറ്റർ സിന്ധു ജയറാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.