ദുബൈ: കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർഥി അലുമ്നികളുടെ സംഗമവേദിയായ അക്കാഫ് ഇവന്റ്സിന്റെ നേതൃത്വത്തിൽ വതാനി അൽ ഇമാറാത് ഫൗണ്ടേഷൻ സഹകരണത്തോടെ ലേബർ ക്യാമ്പുകളിൽ റമദാൻ ദിനങ്ങളിലെല്ലാം ഭക്ഷ്യവിതരണം നടത്തുന്നു.
ഡോമിനോസ് പിസ്സ അൽ ഖൈർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷ്യവിതരണം. മഹർ അബു ശൈരെഹ് സ്പോൺസർ ചെയ്യുന്ന ഭക്ഷണപ്പൊതികളാണ് അക്കാഫിന്റെ നേതൃത്വത്തിൽ അർഹരിലേക്ക് എത്തിക്കുന്നത്. ദിവസം 2500ൽ കൂടുതൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ റൊമാന വാട്ടറും സഹകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.