അക്കാഫിെൻറ സംഗീത ശിൽപം പുറത്തിറക്കുന്ന ചടങ്ങ്
ദുബൈ: 49ാം ദേശീയ ദിനത്തിൽ 49 രാജ്യക്കാർ ചേർന്ന് യു.എ.ഇക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന സംഗീതശില്പം കോളജ് പൂർവി വിദ്യാർഥി സംഘടനയായ അക്കാഫ് പുറത്തിറക്കി. ഖിസൈസ് അൽ നഹ്ദ സെൻറർ സി.ഇ.ഒ നബീൽ അഹമ്മദ് മുഹമ്മദ് മഹമൂദ്, അക്കാഫ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മ്യൂസിക് വീഡിയോ രാഷ്ട്രത്തിന് സമർപ്പിച്ചു.
ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 49 രാജ്യക്കാർ ചേർന്ന് ഈ നാടിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് വഴി ഓരോ പ്രവാസിയുടെയും സ്നേഹവും ബഹുമാനവുമാണ് സമർപ്പിക്കുന്നതെന്ന് കൂടിയാണെന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു. ദേശീയ ദിനത്തിെൻറ ഭാഗമായി കഴിഞ്ഞ ദിവസം രക്തദാന ക്യാമ്പ് നടത്തിയിരുന്നു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, അഫ്‌സൽ ബൈഗ്, ഷമീം യൂസഫ് എന്നിവർ സംസാരിച്ചു. അക്കാഫ് ജന. സെക്രട്ടറി വി.എസ്. ബിജുകുമാർ, വൈസ്. ചെയർമാൻ അഡ്വ. ഹാഷിക്, അനൂപ് അനിൽദേവൻ, കെ.വി. മനോജ്, ജൂഡിൻ ഫെർണാണ്ടസ്, കോശി ഇടിക്കുള, അന്നു പ്രമോദ്, സനീഷ്, റാണി സുധീർ, ബിജു ഇടിക്കുള, ജാഫർ കണ്ണാറ്റ്, ഫിറോസ്, ബെൻസി സൈമൺ, അബ്ദുൽ സത്താർ തുടങ്ങിയവർ നേതൃത്വം നൽകിയതായി മീഡിയ കോർഡിനേറ്റർ ഷാബു സുൽത്താൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.