അക്കാഫ് ഇവന്‍റ്സ് ‘ശ്രാവണ പൗർണമി’ ബ്രോഷർ പ്രകാശനം ദുബൈയിൽ നടന്നപ്പോൾ 

അക്കാഫ് ഇവന്‍റ്സ് 'ശ്രാവണ പൗർണമി'; ബ്രോഷർ പ്രകാശനം ചെയ്തു

ദുബൈ: ഒക്ടോബർ രണ്ടിന് ദുബൈ അൽ നാസർ ലിഷർലാൻറിൽ അക്കാഫ് ഇവന്‍റ്സ് നടത്തുന്ന 'ശ്രാവണ പൗർണമി' ഓണാഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.

ഡ്രാഗൺ മാളിൽ നോവ സിനിമാ അങ്കണത്തിൽ നടന്ന പരിപാടിയിൽ സംവിധായകൻ എം.എ. നിഷാദ്, ചലച്ചിത്ര താരങ്ങളായ ഇർഷാദ് അലി, കൈലാഷ്, അനുമോൾ, മിധുൻ രമേഷ്, അർഫാസ് തുടങ്ങിയവർ പങ്കെടുത്തു.

എം.എ. യൂസുഫലി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ശശി തരൂർ എം.പി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപറമ്പിൽ പറഞ്ഞു.

കേരളത്തിലെ വിവിധ കോളജ് അലുമിനികൾ മാറ്റുരയ്ക്കുന്ന അത്തപൂക്കളം, തിരുവാതിര, ഗ്രൂപ് ഡാൻസ്, അക്കാഫ് താരജോഡി, പായസ മത്സരം, ഓണസദ്യ, ഘോഷയാത്ര, ഗാനസന്ധ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് ചെയർമാൻ ഷാഹുൽ ഹമീദ് അറിയിച്ചു.

മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച നഞ്ചിയമ്മ മുഖ്യാതിഥിയായെത്തും.ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, വി.എസ്. ബിജുകുമാർ, അഡ്വ. ബക്കർ അലി, ശ്യാം വിശ്വനാഥ്, ഫിറോസ് അബ്ദുല്ല, റാണി സുധീർ, ഷിബു മുഹമ്മദ്, സുധീർ പൊയ്യാര, സുരേഷ്, സന്ദീപ്, ജോൺസൺ മാത്യു എന്നിവർ 'ശ്രാവണ പൗർണമി' പരിപാടികൾ ഏകോപിപ്പിച്ചതായി മീഡിയ കോഓഡിനേറ്റർ സിന്ധു ജയറാം അറിയിച്ചു.

Tags:    
News Summary - Akaff Events 'Shravana Pournami'; Brochure released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.