ഷാർജ: ലസിത സംഗീത് എഡിറ്റ് ചെയ്ത 'അക്ബർ കക്കട്ടിൽ: ദേശഭാവനയുടെ കഥാകാരൻ' എന്ന കൃതിയുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കവി സുറാബ് കവിയും മാധ്യമ പ്രവർത്തകനുമായ ഇസ്മായിൽ മേലടിക്ക് നൽകി നിർവഹിച്ചു. ദീപ ചിറയിൽ പുസ്തക പരിചയം നടത്തി.
അക്ബർ കക്കട്ടിലിനെയും അദ്ദേഹത്തിെൻറ രചനകളെയും വിലയിരുത്തി, എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, സി. രാധാകൃഷ്ണൻ തുടങ്ങി 75 എഴുത്തുകാർ എഴുതിയ ലേഖനങ്ങളുടെയും ഓർമക്കുറിപ്പുകളുടെയും സമാഹാരമാണ് ഈ കൃതി. സലീം അയ്യനത്ത്, ഇ.കെ. ദിനേശൻ, ഷാജി ഹനീഫ്, ഇ.ടി. പ്രകാശ്, സഫറുള്ള പാലപ്പെട്ടി, സഹർ അഹമ്മദ് എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. ലസിത സംഗീത് മറുപടി പ്രസംഗം നടത്തി. വെള്ളിയോടൻ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.