ദുബൈ: സ്വര്‍ണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് മികച്ച അവസരമായി കണക്കാക്കപ്പെടുന്ന അക്ഷയ തൃതീയയുടെ ഭാഗമായി ജോയ് ആലുക്കാസ് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. 2024 മേയ് 9 മുതല്‍ 12 വരെ 3,000 ദിര്‍ഹം വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 50 ദിര്‍ഹമിന്റെ വൗച്ചര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ, 2024 ഏപ്രില്‍ 25 മുതല്‍ മേയ് 12 വരെ 3,000 ദിര്‍ഹം വിലയുള്ള ഡയമണ്ട്, പോള്‍ക്കി, പേള്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 200 ദിര്‍ഹമിന്റെ വൗച്ചറും ലഭ്യമാകും. ജോയ് ആലുക്കാസില്‍ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മേക്കിങ് ചാർജില്ലാതെ 8 ഗ്രാം സ്വർണ നാണയങ്ങളുടെ ഒരു പ്രത്യേക ഡീലും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. കൂടാതെ, പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സീറോ ഡിഡക്ഷനും നേടാനാവും. ഉപഭോക്താക്കള്‍ക്ക് ആഭരണ ശേഖരം നവീകരിക്കാനുള്ള ഉത്തമ അവസരമാണ് ഇത് ഒരുക്കുന്നത്.
സ്വർണ നിരക്കിലെ വ്യതിയാനം ബാധിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, 2024 ഏപ്രില്‍ 25 മുതല്‍ മേയ് 10 വരെ, ഗ്യാരന്റീഡ് ഗോള്‍ഡ് റേറ്റ് പരിരക്ഷ ലഭിക്കുന്നതിന് 10 ശതമാനം മുന്‍കൂറായി നല്കി സ്വർണാഭരണങ്ങള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ജോയ് ആലുക്കാസ് ഒരുക്കിയിട്ടുണ്ട്. വെള്ളി നാണയങ്ങള്‍ വാങ്ങാന്‍ താല്പര്യമുള്ളവർക്ക് യു.എ.ഇയിലെ ഏത് ജോയ് ആലുക്കാസ് ഷോറൂമില്‍ നിന്നും വിപുലമായ വെള്ളി ആഭരണങ്ങള്‍ സ്വന്തമാക്കുകയും ചെയ്യാം. 2024ലെ അക്ഷയ തൃതീയക്ക് എക്സ്ക്ലൂസിവ് പ്രമോഷനുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ഈ ശുഭകരമായ സന്ദര്‍ഭം ആഘോഷത്തിന്റെ സമയമാണ്. വൈവിധ്യമാര്‍ന്ന ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സവിശേഷ മുഹൂര്‍ത്തങ്ങള്‍ കൂടുതല്‍ സന്തോഷകരമാക്കുന്നതിന് ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.