അൽഐൻ- ബുറൈമി ബസ്​ സർവീസ്​ ആരംഭിക്കുന്നതിന്​ കരാറിൽ ഒപ്പിട്ടപ്പോൾ

അൽഐൻ- ബുറൈമി ബസ്​ സർവീസ്​ ആരംഭിക്കുന്നു

അബൂദബി​: എൽഐനിൽ നിന്ന്​ ഒമാനിലെ ബുറൈമിയിലേക്ക്​ ബസ്​ സർവീസ്​ ആരംഭിക്കുന്നു. ഇതിനായി അബൂദാബിയിലെ യാത്രാ ഗതാഗത സേവന കമ്പനിയായ ക്യാപിറ്റൽ എക്‌സ്പ്രസുമായി ഒമാൻ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് കരാർ ഒപ്പുവച്ചു.

കരാർ പ്രകാരം, അബുദാബി എമിറേറ്റിലെ അൽ ഐനിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്നും സുൽത്താനേറ്റിലെ ബുറൈമി ബസ് സ്റ്റേഷനിൽ നിന്നും ദിവസേന ബസ് ട്രിപ്പ് ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്‌ട്ര ബസ് ഗതാഗത ശൃംഖല വിപുലീകരിക്കാനും ശക്തിപ്പെടുത്താനും അൽ ബുറൈമി വിലായത്തിലെ ബസ് സ്റ്റേഷനെ അൽ ഐൻ നഗരത്തിലെ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കാനുമാണ്​ ഈ സേവനം ലക്ഷ്യമിടുന്നത്​.

മസ്‌കത്തിൽ നിന്നുള്ള യാത്രക്കാർക്ക് അബൂദാബിയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ ഇതേറെ സഹായിക്കും. അതോടൊപ്പം മറ്റ് റൂട്ടുകളുമായി സംയോജിപ്പിച്ച്, അബൂദാബിയിൽ നിന്ന് അൽഐനിലൂടെ മസ്‌കത്തിലേക്കും സലാലയിലേക്കും യാത്ര ചെയ്യുന്നതിനും സർവീസ്​ യാത്രക്കാർക്ക്​ സഹായകരമാകും. മുവാസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും ക്യാപിറ്റൽ എക്‌സ്പ്രസിന്റെ ഡയറക്ടർ ബോർഡ് അംഗം സഈദ് ബിൻ ഖലഫ് അൽ ഖുബൈസിയുമാണ് കരാറിൽ ഒപ്പുവെച്ചത്.

Tags:    
News Summary - Al Ain-Buraimi bus service begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.