സൈക്ലിംഗിന് മാത്രമായി 24 കിലോമീറ്ററോളം വരുന്ന ട്രാക്ക് ഒരുക്കിയിരിക്കയാണ് അൽഐനിൽ. പ്രധാന പ്രവേശന കവാടത്തിൽ നിന്നും തുടങ്ങി അതേ സ്ഥലത്ത് തിരികെ എത്തുന്ന രൂപത്തിലാണ് അൽഐൻ അൽ ബത്തീനിലെ ഈ സൈക്കിൾ ട്രാക് ക്രമീകരിച്ചിരിക്കുന്നത്.
ട്രാക്കിെൻറ പരിസരങ്ങളിൽ മണൽകൂനകളും തോട്ടങ്ങളും ഒട്ടകങ്ങൾ മേയുന്നതുമൊക്കെ കാണാനുമാകും. മരുഭൂമിയിലെ മണൽ പരപ്പിലൂടെ സൈക്കിൾ ഒട്ടുന്ന ഒരു അനുഭൂതി ഇവിടെ വ്യായാമത്തിന് എത്തുന്നവർക്ക് ലഭിക്കും. വളരെ മനോഹരമായാണ് പ്രവേശന കവാടം ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന പ്രവേശന കവാടത്തിന് പുറമെ എട്ടോളം സ്ഥലങ്ങളിൽ ട്രാക്കിൽ നിന്ന് പുറത്തു കടക്കാനുള്ള വഴികളുണ്ട്. വേറെ ഒരു വാഹനത്തിനും ഈ ട്രാക്കിലേക്ക് പ്രവേശനമില്ല. നടക്കാനും ഓടാനും വരുന്നവരുമുണ്ട് ഇവിടെ. നിരവധി പേരാണ് രാവിലെയും വൈകിട്ടും വ്യായമത്തിനായി ഇവിടെ എത്തുന്നത്.
ഇവിടെ പ്രവേശനം സൗജന്യമാണ്. ട്രാക്കിൽ വ്യായാമത്തിന് സൈക്കിളുമായി എത്തുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിച്ചിരിക്കണം. ട്രാക്കിൽ ഒരു റൗണ്ട് പൂർത്തിയാകാൻ വരുന്നവർ കുടിവെള്ളമടക്കം കരുതിയാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.