അൽെഎൻ: അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻററിെൻറ (െഎ.എസ്.സി) 2018ലേക്കുള്ള ഭരണസമിതി സത്യപ്രതിജ്ഞ ചൊല്ലി അധികാരേമറ്റു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ 17 സ്ഥാനങ്ങളിലേക്ക് മത്സരിച്ച യുനൈറ്റഡ് മൂവ്മെൻറിെൻറ മുഴുവൻ സ്ഥാനാർഥികളും വിജയം കൈവരിച്ചിരുന്നു. െഎ.എസ്.സി പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഒരു വർഷത്തിനകം െഎ.എസ്.സി കെട്ടിടത്തോട് ചേർന്ന് 600 പേർക്ക് ഇരിക്കാവുന്ന ഒാഡിറ്റോറിയത്തിെൻറ പണിപൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് ഡോ. ശശി സ്റ്റീഫൻ അറിയിച്ചു. സാധാരണ മാർച്ചിൽ നടത്താറുള്ള തെരഞ്ഞെടുപ്പ് െഎ.എസ്.സി ഒാഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറിയതിനാൽ കഴിഞ്ഞ ദിവസമാണ് നടന്നത്.
അബൂദബി സർക്കാറിെൻറ നിർദേശമനുസരിച്ച് ഇനിയുള്ള തെരഞ്ഞെടുപ്പുകൾ കലണ്ടർ വർഷമനുസരിച്ച് ഡിസംബറുകളിലായിരിക്കും നടക്കുക. അതിനാൽ ഇൗ ഭരണസമിതിയുടെ കാലാവധി 2018 ഡിസംബർ വരെയായിരിക്കും. ചടങ്ങിൽ തസ്വിർ, നസീർ, െഎ.എസ്.സി ട്രഷറർ സന്തോഷ്, ഡോ. സുധാകരൻ, ജിമ്മി, അഷ്റഫ് പള്ളിക്കണ്ടം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജിതേശ് പുരുഷോത്തമൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.