അൽഐൻ: ബലിപെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി അൽഐൻ മലയാളി സമാജം ലുലുവുമായി സഹകരിച്ച് ഈദ് മൽഹാർ ലൈവ് സംഗീതനിശ സംഘടിപ്പിച്ചു. അൽഐൻ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്താത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ തമിഴ് ഗായകൻ നാഗൂർ ഇ.എം. നൗഷാദ് ഹനീഫക്കൊപ്പം അൽഐനിലെ ഗായകരും പങ്കുചേർന്നു. പരിപാടിയോടനുബന്ധിച്ചുനടന്ന പൊതുസമ്മേളനം ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് മുബാറക് മുസ്തഫ ഉദ്ഘാടനം ചെയ്തു. അൽഐൻ മലയാളി സമാജം ആക്ടിങ് പ്രസിഡന്‍റ് രമേശ് കുമാർ അധ്യക്ഷത വഹിച്ചു.
ലോക കേരളസഭാംഗം ഇ.കെ. സലാം, ലുലു കുവൈത്താത്ത് ജനറൽ മാനേജർ ഫിറോസ് ബാബു, ഐ.എസ്.സി ജനറൽ സെക്രട്ടറി മണികണ്ഠൻ, ജോ. സെക്രട്ടറിയും യുനൈറ്റഡ് മൂവ്മെന്‍റ് കൺവീനറുമായ കെ.വി. ഈസ, വൈസ് പ്രസിഡന്‍റ് സുരേഷ്, എന്‍റർടെയിൻമെന്‍റ് സെക്രട്ടറി നൗഷാദ് വളാഞ്ചേരി, മുൻ പ്രസിഡന്‍റ് നരേഷ് സൂരി, ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. മലയാളി സമാജം ജനറൽ സെക്രട്ടറി വിനോദ് ബാലചന്ദ്രൻ സ്വാഗതവും കലാവിഭാഗം അസി. സെക്രട്ടറി ജയൻ നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ബൈജു പാട്ടാലി അതിഥികളെ പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.