അൽഐൻ: മലയാളി സമാജം സംഘടിപ്പിക്കുന്ന വേനൽ അവധി ഓൺലൈൻ ക്യാമ്പ് മധുരം മലയാളം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും. ഇൗ മാസം 17 മുതൽ 12 ദിവസം നീളുന്ന ക്യാമ്പ് മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ അൽഐൻ ഇന്ത്യൻ സോഷ്യൽക്ലബ് ഭാരവാഹികളും, സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
നാട്ടറിവുകളും, മലയാളത്തിെൻറ മാധുര്യവും പ്രവാസ ലോകത്തെ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും അൽഐൻ മലയാളി സമാജം ഒരുക്കുന്ന ക്യാമ്പ് മേഖലയിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആഘോഷമാണ്. ശാസ്ത്ര നുറുങ്ങുകൾ, നാടൻപാട്ട്, നാട്ടറിവുകൾ, പഴചൊല്ലുകൾ, കടംകഥകൾ, മലയാള സാഹിത്യം, നാടൻ കലകൾ, ഉത്സവങ്ങൾ, ചിത്രകല തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്യാമ്പിൽ എഴുത്തുകാരനും ദൂരദർശൻ കമേൻററ്ററുമായ യു.കെ. സുരേഷ്‌കുമാർ, ഗ്രന്ഥകർത്തവും കില പരിശീലകനുമായ വി.കെ ശ്രീധരൻ, കവി സുധീഷ് അമ്മവീട്, പരിസ്ഥിതി പ്രവർത്തകനും കോളേജ് അധ്യാപകനുമായ ഡോ. അമിതാഭ് ബച്ചൻ, അധ്യാപക പരിശീലന പ്രവർത്തകനും സംഘാടകനുമായ ടി.എസ് സജീവൻ, നാടക പ്രവർത്തകൻ മനോജ് പെരിന്തൽമണ്ണ, ലിംക ബുക്ക് ഒാഫ് റെക്കോർഡിൽ ഇടംപിടിച്ച കാരിക്കേച്ചറിസ്റ്റ് സജീവ് ബാലകൃഷ്ണൻ, അസ്ട്രോണമി ക്ലബ് അംഗം വിപിൻ, ഫ്രെണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകരായ സുനിൽ ഇ.പി, ഈദ് കമൽ, ഷെറിൻ വിജയൻ, പ്രീത നാരായണൻ, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ക്യാമ്പിൽ എൽ.കെ.ജി മുതൽ പന്ത്രണ്ടാംതരം വരെയുള്ള കൂട്ടുകാർക്ക് സൗജന്യമായി പങ്കെടുക്കാം. വിവരങ്ങൾക്ക് 0508451030, 050 3580151
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.