അല്‍ ബര്‍ഷ കൊമേഴ്‌സ്യല്‍ സെന്‍ട്രല്‍ പ്രോജക്​ട്​ 40 ശതമാനം പൂര്‍ത്തിയാക്കി യൂണിയന്‍ കോപ്

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്​തൃ സഹകരണ സംരംഭമായ യൂനിയൻ കോപ്പ്​ അല്‍ ബര്‍ഷയിലെ മൂന്ന് ഏരിയകളിലായുള്ള കൊമേഴ്‌സ്യല്‍ സെന്‍ട്രല്‍ പ്രോജക്​ട്​ 40 ശതമാനം പൂര്‍ത്തിയാക്കി. ഉപഭോക്താക്കളുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യത്തിന്​ പുറമെ 12 കൊമേഴ്‌സ്യല്‍, സർവിസ് സ്​റ്റോറുകള്‍, 16 പോയിൻറ്​ ഓഫ് സെയില്‍ കൗണ്ടറുകള്‍ എന്നിവയും പുതിയ ശാഖയില്‍ ക്രമീകരിക്കുമെന്ന് യൂണിയന്‍ കോപ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി അറിയിച്ചു. 

40,000 ചതുരശ്ര അടി വ്യാപ്​തിയുള്ള യൂണിയന്‍ കോപ് ഹൈപ്പര്‍ മാര്‍ക്കറ്റ് ആയിരിക്കും ആദ്യത്തെ നിലയില്‍.  യൂണിയന്‍ കോപ്​  സേവനങ്ങള്‍ കൂടുതൽ ആളുകളിലേക്ക്​ എത്തിക്കാനും  ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനും അല്‍ ബര്‍ഷയിലെ കൊമേഴ്സ്യല്‍ സെന്‍ട്രല്‍ പ്രോജക്ട് സഹായകമാവും.  

ആറ് കോടി ദിര്‍ഹമാണ് ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കണക്കാക്കുന്നത്​.  പുതിയ ശാഖക്ക്​ 50,000 ചതുരശ്ര അടി വ്യാപ്​തിയുണ്ടാകും​. അല്‍ ഖൈല്‍ സ്ട്രീറ്റിനെയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്ട്രീറ്റിനെയും ദുബൈ മരീന റീജിയണ്‍, ശൈഖ് സായിദ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഹെസ്സ സ്ട്രീറ്റില്‍നിന്ന് നേരിട്ടുള്ള കാഴ്​ച ലഭിക്കുന്ന രീതിയിലാണ് പുതിയ പ്രോജക്ടിനായുള്ള സ്ഥലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

അല്‍ ബര്‍ഷ, അല്‍ ബര്‍ഷ സൗത്ത്, മരീന, ടീക്കോം ഏരിയ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ശാഖയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. ബേക്കറി, മത്സ്യം, മാംസ്യം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍, സുഗന്ധവ്യജ്ഞനങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഈന്തപ്പഴം, കാപ്പി, തേന്‍ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യത്തിന് പുറമെ മറ്റ് 50,000 ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള ക്രമീകരണവും ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടാവും.

പ്രോജക്ടിനായുള്ള കെട്ടിടത്തിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മേല്‍ക്കൂര, തറയുടെ പ്രതലം എന്നിവയുടെ നിർമാണം ഈ ആഴ്​ച തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബേസ്‌മ​െൻറ്​, ഗ്രൗണ്ട് ഫ്ലോര്‍ എന്നിവിടങ്ങളിലേക്കുള്ള ഇലക്ട്രോമെക്കാനിക്കല്‍, ഫിനിഷിങ് ജോലികളും പുരോഗമിക്കുകയാണ്.

Tags:    
News Summary - al barsha commercial central project in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.