അ​ൽ ദൈ​ദ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ചെ​സ്​ പ​രി​ശീ​ല​ന ക്ലാ​സി​ൽ

പ​​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ

ചെ​സ് പ​രി​ശീ​ല​ന കോ​ഴ്സു​മാ​യി അ​ൽ ദൈ​ദ് ക്ല​ബ്

ഷാ​ർ​ജ: അ​ൽ ദൈ​ദ് ക​ൾ​ച​റ​ൽ ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ് ചെ​സ്​ പ​ഠ​ന​ത്തി​നാ​യി പ്ര​ത്യേ​ക കോ​ഴ്‌​സ് ആ​രം​ഭി​ച്ചു. ‘ഞ​ങ്ങ​ളു​ടെ അ​വ​ധി​ക്കാ​ലം വ്യ​ത്യ​സ്ത​മാ​ണ്’ എ​ന്ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ചെ​സ്​ ക​ളി​യു​ടെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും മ​റ്റ് അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ളും പ​ഠി​പ്പി​ക്കു​ക, പ്രാ​ദേ​ശി​ക ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, യു.​എ.​ഇ ചെ​സ്​ ഫെ​ഡ​റേ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നീ ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള കോ​ഴ്സ് ആ​ഗ​സ്റ്റ് വ​രെ തു​ട​രും. അ​ന്താ​രാ​ഷ്ട്ര പ​രി​ശീ​ല​ക​നാ​യ അ​ബ്ദു​ൽ ഖാ​ദ​ർ മു​ഹ​മ്മ​ദ് റ​യീ​സാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Al Daed Club as a chess training course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.