അ​ക്കാ​ദ​മി ഓ​ഫ് ഇ​ക്കോ​ള​ജി ആ​ൻ​ഡ് നാ​ച്ചു​റ​ൽ സ​യ​ൻ​സ​സി​ന് ശൈ​ഖ് സു​ൽ​ത്താ​ൻ ത​റ​ക്ക​ല്ലി​ടു​ന്നു

അൽ ദൈദിൽ അക്കാദമി ഓഫ് ഇക്കോളജിക്ക് തറക്കല്ലിട്ടു

ഷാർജ: പ്രദേശത്തെ ജനങ്ങളെ ഉപയോഗപ്രദമായ ശാസ്ത്രത്തിലൂടെ വികസിപ്പിക്കുക, പ്രദേശത്തിന്‍റെ പൈതൃകം പുനരുജ്ജീവിപ്പിക്കുക, തൊഴിലവസരങ്ങൾ നൽകുക, പരിസ്ഥിതിയെയും അതിന്‍റെ ഘടകങ്ങളെയും സംരക്ഷിക്കുക, ജൈവിക പുരോഗതിക്ക് സംഭാവന ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളുമായി അക്കാദമി ഓഫ് ഇക്കോളജി ആൻഡ് നാച്ചുറൽ സയൻസസിന് ശൈഖ് സുൽത്താൻ തറക്കല്ലിട്ടു. ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. കാർഷിക-ക്ഷീരമേഖലയുടെ ഈറ്റില്ലമായ അൽ ദൈദിലെ പ്രകൃതിക്ക് നിറയൌവനം പകരുന്ന പദ്ധതി പൂർത്തിയാകുന്നതോടെ തൊഴിൽ മേഖലകളിലും ഗവേഷണ മേഖലകളിലും വൻ കുതിപ്പാണ് വരാനിരിക്കുന്നത്. ഡെസേർട്ട് സയൻസ്, അഗ്രികൾച്ചർ, ആനിമൽ, വെറ്ററിനറി സയൻസസ് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ വഴി ബിരുദം നൽകാൻ അക്കാദമി പ്രവർത്തിക്കുമെന്ന് ശൈഖ് സുൽത്താൻ പറഞ്ഞു. പരിസ്ഥിതി അവബോധം വളർത്തുന്നതിന് പുറമേ മൃഗങ്ങൾ, മരങ്ങൾ, വിത്തുകൾ തുടങ്ങിയവയുടെ സംരക്ഷണത്തിനും മുതൽകൂട്ടാകും.

ആനിമൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് ഈ മേഖലയിലെ പലതരം മൃഗങ്ങളുടെ പരിചരണത്തിലും പ്രജനനത്തിലും സ്പെഷ്യലിസ്റ്റുകൾക്ക് ബിരുദം നൽകും. വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ട് യോഗ്യതയുള്ള കേഡർമാർക്ക് ബിരുദം നൽകും. വിവിധ മൃഗങ്ങളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കും. അക്കാദമിയിലെ പഠനം അടുത്ത സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ശൈഖ് സുൽത്താൻ പ്രഖ്യാപിച്ചു.

വിദ്യാർഥിക്ക് പ്രത്യേക സ്പെഷ്യലൈസേഷനിൽ രണ്ട് വർഷം പൂർത്തിയാക്കിയ ശേഷം ഡിപ്ലോമ ബിരുദം നേടാനും രണ്ട് വർഷം കൂടി തുടർന്ന് ബാച്ചിലേഴ്സ് ഡിഗ്രി സ്വന്തമാക്കാനും കഴിയും. അക്കാദമിയുടെ തറക്കല്ലിടൽ ചടങ്ങിൽ നിരവധി ഉദ്യോഗസ്ഥരും മധ്യമേഖലയിലെ മുനിസിപ്പൽ കൗൺസിൽ മേധാവികളും അംഗങ്ങളും പങ്കെടുത്തു.

Tags:    
News Summary - Al-Daid laid the foundation stone for the Academy of Ecology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.