അബൂദബി: അൽ ഫലാഹ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3ൽ യെല്ലോ ടൈഗേഴ്സ് ടീം ചാമ്പ്യന്മാരായി. ഒരു മാസം നീളുന്ന ടൂർണമെന്റിൽ അബൂദബിയിലെ എട്ട് പ്രമുഖ ടീമുകൾ മാറ്റുരച്ചു. ആറു വിക്കറ്റിനാണ് റെഡ് റാപ്റ്റേഴ്സിനെ യെല്ലോ ടൈഗേഴ്സ് പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത റെഡ് റാപ്റ്റേഴ്സ് നിശ്ചിത 15 ഓവറിൽ 7 വിക്കറ്റിന് 147 റൺസ് എടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യെല്ലോ ടൈഗേഴ്സ് 12.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടി വിജയം കണ്ടു. സൊഹൈർ, മൂസ റഖബ്, സജീർ സി. മൊയ്തു എന്നിവർ മുഖ്യാതിഥികളായി എത്തിയ സമാപന ചടങ്ങിൽ മികച്ച കളിക്കാർക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. യെല്ലോ ടൈഗേഴ്സിനു വേണ്ടി ക്യാപ്റ്റൻ ഷാ ബക്കർ ട്രോഫി ഏറ്റുവാങ്ങി. അൽ ഫലാഹ് ക്രിക്കറ്റ് സീസൺ നാല് അടുത്ത വർഷം ജനുവരിയിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.