അബൂദബി: അൽ ഗുവൈഫാത്ത് തുറമുഖ സ്റ്റേഷൻ വഴി യു.എ.ഇയിൽ പ്രവേശിക്കുന്ന വിദേശ വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കി. ജൂൺ 26 മുതലാണ് നിയമം പ്രാബല്യത്തിൽ വരുക. അൽ ഗുവൈഫാത്ത് തുറമുഖ സ്റ്റേഷനിൽ എത്തുന്നതിനു മുമ്പ് ഇൻഷുറൻസ് എടുക്കാൻ ഓൺലൈൻ സൗകര്യം അധികൃതർ സജ്ജമാക്കിയിട്ടുണ്ട്.
ഇതിനായി https://aber.shory.com എന്ന വെബ്സൈറ്റോ, Shory Aber എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തോ ഇൻഷുറൻസ് അടക്കാവുന്നതാണ്. തുറമുഖത്ത് എത്തുന്ന സമയം യാത്രികർ ഇൻഷുറൻസ് അടച്ചതിന്റെ തെളിവ് അധികൃതരെ കാണിക്കണം. രണ്ടുമിനിറ്റ് കൊണ്ട് ഇൻഷുറൻസ് നടപടി പൂർത്തിയാക്കാം എന്നത് യാത്രികർക്ക് സൗകര്യമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.