അൽ ഹയർ ലേക്​ പാർക്ക്​ ● ഫോട്ടോ: അഷ്‌റഫ്‌ മീരാൻ 

അൽ ഹയർ ലേക് പാർക്ക് മരുഭൂമിയിലെ തടാകം

മരുഭൂമി എന്ന സങ്കല്പത്തിനപ്പുറത്താണ്​ അൽഐനിലെ അൽഹയർ ലേക്​ പാർക്ക്​. മരുഭൂമിക്കൊപ്പം മനോഹരമായ തടാകവും വെള്ളച്ചാട്ടവുമെല്ലാം ആസ്വദിക്കാൻ ഇവിടെ എത്തിയാൽ മതി. കൃത്രിമമായി നിർമിച്ചതാണ് വെള്ളച്ചാട്ടവും തടാകവുമെങ്കിലും പ്രകൃതിദത്ത തടാകവും വെള്ളച്ചാട്ടവും കണ്ട അനുഭൂതിയും കുളിർമയുമാണ് സന്ദർശകർക്ക് ലഭിക്കുക. അത്ര മനോഹരമായാണ് ഇതെല്ലാം സംവിധാനിച്ചിരിക്കുന്നത്.

മരുഭൂമിയിലെ തടാകത്തിൽ താറാവുകളും അരയന്നങ്ങളും നീന്തി തുടിക്കുന്ന കാഴ്ച മനോഹരമാണ്. തടാകത്തിന് ചുറ്റും കരിങ്കല്ലുകൾ നിരത്തിയിരിക്കുന്നു. അതിന് ചുറ്റും ഇൻറർലോക്ക് ചെയ്ത നടപ്പാത. പ്രകൃതിക്കനുയോജ്യമായി നിർമിച്ച ഇരിപ്പിടങ്ങളും പൂച്ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച ഉദ്യാനവും തടാക​ത്തോട്​ ചേർന്നുണ്ട്. നഗരസഭ ഈത്തപ്പനയൊലകൾ കൊണ്ട് നിർമിച്ച ടെൻറുകൾ സൗജന്യമായി ഉപയോഗിക്കാം.

ചെറിയ വെള്ളച്ചാട്ടവും വെള്ളം അരുവിയിലൂടെ മെല്ലെ തടാകത്തിലേക്ക് ഒഴുകിയെത്തുന്നതും അതി മനോഹരമായ കാഴ്ചയാണ്. തടാകത്തോട് ചേർന്ന് ഈന്തപ്പന ഓലകൊണ്ട് നിർമ്മിച്ച ചെറിയ ഷോപ്പുകളുണ്ട്. പാർക്കി​െൻറ തുടക്കത്തിലുള്ള ചെറിയകുന്നും മണൽപ്പരപ്പും നീല തടാകവും പച്ചഉദ്യാനവും നീർച്ചാലുകളും ഒറ്റകാഴ്ചയിൽ വല്ലാത്ത ആനന്ദമായിരിക്കും. കുട്ടികൾക്ക് കളിക്കാൻ പ്രത്യേക ഏരിയയും ഒരുക്കിയിട്ടുണ്ട്. ബാർബിക്യു ഉണ്ടാക്കുന്നവർക്ക് അതിനും സൗകര്യമുണ്ട്.

യു.എ.ഇയെ ഇക്കോടൂറിസത്തി​െൻറ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം 2018 ലാണ് ദേശീയ ഇക്കോടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. യു.എ.ഇയിലെ അതിശയകരമായ പ്രകൃതിദൃശ്യങ്ങളെയും വന്യജീവികളെയും കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്​ടിക്കുന്നതിനാണ് ഇത്തരം കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.