ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യു​ടെ

മു​ടി​മു​റി​ക്കു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ

മു​ടി​മു​റി​ച്ച്​ പു​ത്ത​ൻ ഉ​ന്മേ​ഷ​ത്തി​ൽ അ​ൽ നി​യാ​ദി

ദു​ബൈ: യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ഒ​രു​മാ​സം തി​ക​യാ​നി​രി​ക്കെ മു​ടി​മു​റി​ക്കു​ന്ന ചി​ത്രം പു​റ​ത്തു​വി​ട്ടു. നി​ല​യ​ത്തി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ഫ്രാ​ങ്ക് റൂ​ബി​യോ​യാ​ണ്​ പ്ര​ത്യേ​കം രൂ​പ​പ്പെ​ടു​ത്തി​യ ട്രി​മ്മ​ർ ഉ​പ​യോ​ഗി​ച്ച്​ മു​ടി മു​റി​ച്ചെ​ടു​ത്ത​ത്. പ​ച്ച വ​സ്ത്രം ധ​രി​ച്ച്​ ഉ​ന്മേ​ഷ​വാ​നാ​യാ​ണ്​ അ​ൽ നി​യാ​ദി ചി​ത്ര​ത്തി​ലു​ള്ള​ത്. യു.​എ.​ഇ​യു​ടെ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​മാ​ണ്​ ട്വി​റ്റ​റി​ൽ ചി​ത്രം പ​ങ്കു​വെ​ച്ച​ത്.

മു​റി​ച്ചെ​ടു​ക്കു​ന്ന മു​ടി വ​ലി​ച്ചെ​ടു​ക്കു​ന്ന ഒ​രു കു​ഴ​ൽ ട്രി​മ്മ​റി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ഗു​രു​ത്വാ​ക​ർ​ഷ​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ മു​ടി ചി​ത​റി​പ്പോ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണി​ത്. ഹൃ​ദ്രോ​ഗം ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്ന തെ​റ​പ്പി​യും മ​രു​ന്നു​ക​ളും രൂ​പ​പ്പെ​ടു​ത്താ​ൻ ശാ​സ്ത്ര​ജ്ഞ​രെ സ​ഹാ​യി​ക്കു​ന്ന ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​നു​ഷ്യ ഹൃ​ദ​യ കോ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക​യാ​ണ്​ അ​ൽ നി​യാ​ദി ഇ​പ്പോ​ൾ. അ​തോ​ടൊ​പ്പം ബ​ഹി​രാ​കാ​ശ​ത്തെ ഉ​റ​ക്കം സം​ബ​ന്ധി​ച്ച പ​ഠ​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​യാ​ഴ്‌​ച ഒ​രു​ദി​വ​സം മു​ഴു​വ​ൻ സ്ലീ​പ് മോ​ണി​റ്റ​റി​ങ്​ ഹെ​ഡ്‌​ബാ​ൻ​ഡ് ധ​രി​ച്ചാ​ണ്​ അ​ദ്ദേ​ഹം ഉ​റ​ങ്ങി​യ​ത്.

Tags:    
News Summary - Al Niadi in a fresh mood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.