ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സൗഹൃദവേദിയുടെ ഓണാഘോഷമായ ‘ആലപ്പുഴോത്സവം 2023’ മുവൈലയിലുള്ള ഡൽഹി പ്രൈവറ്റ് സ്കൂളിൽ നടന്നു.സൗഹൃദവേദി പ്രസിഡന്റ് നജീബ് അമ്പലപ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അന്വേഷണാത്മക പത്രപ്രവർത്തകനുള്ള സൗഹൃദ വേദിയുടെ സോഷ്യൽ എക്സലൻസ് അവാർഡ് മാതൃഭൂമി റിപ്പോർട്ടർ കെ.എ. ബാബുവിന് കാവാലം ശ്രീകുമാറും കാഷ് അവാർഡ് ട്രഷറർ പ്രതാപ് കുമാറും നൽകി.കലാപരിപാടികൾ ഗായിക ദുർഗ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ ആശംസ നേർന്നു.
സ്കൂൾതലത്തിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളായ നിഖില സുനിത, അർജുൻ പ്രതാപ്, നൈന കുര്യൻ, ഹെലൻ സാമുവൽ, അനാൻ മുഹമ്മദ് എന്നിവരെ എബ്രഹാം സ്റ്റീഫൻ, പത്മൻ നായർ എന്നിവർ ചേർന്ന് ആദരിച്ചു.ജനറൽ സെക്രട്ടറി ഷാജി തോമസ് സ്വാഗതവും ജനറൽ കൺവീനർ ഷിബു മാത്യു നന്ദിയും പറഞ്ഞു.
ഘോഷയാത്ര, ചെണ്ടമേളം, പുലികളി, തിരുവാതിര, പൂതപ്പാട്ട്, നൃത്തനൃത്യങ്ങൾ, ഒപ്പന, ഓണസദ്യ, ഹാസ്യ കലാകാരന്മാരായ മധു പുന്നപ്ര, അഭിലാഷ് ചങ്ങനാശ്ശേരി എന്നിവർ നയിച്ച ഹാസ്യവിരുന്ന്, ഗായിക ഹർഷ ചന്ദ്രൻ ആൻഡ് ടീം നയിച്ച ഗാനമേള എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
ബിനു ആനന്ദ്, ഉദയൻ മഹേഷ്, ഹരി ഭക്തവത്സലൻ, സ്മിത അജയ്, ഗായത്രി എസ്.ആർ, അഖിൽ മുരളീധരൻ പിള്ള, മനോഹർ സദാനന്ദൻ, അഡ്വ. അരുൺ കുമാർ, ജോഫി ഫിലിപ്, അനിൽ കുമാർ ജതീന്ദ്രൻ, സയ്ദ് മുഹമ്മദ്, ശ്യാം ദാസ്, സിനിൽകുമാർ, അനീസ് ബാദുഷ, ഗംഗാജിത്, ഗോകുൽ നായർ, സുചിത്ര പ്രതാപ്, ലീന ഷിബു, ജെസ്സി ജോസഫ്, പ്രതീഷ്, നബീൽ റഷീദ്, മറ്റ് സബ് കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.