ദുബൈ: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞിന് (41) ആറുലക്ഷം ദിർഹം (1.2 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതി വിധി.
2020 ജനുവരി 12ന് അൽഐൻ അബൂദബി റോഡിലാണ് അപകടം. റിജാസിെൻറ വാഹനവുമായി കൂട്ടിയിടിച്ച എതിർവാഹനത്തിെൻറ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 5000 ദിർഹം പിഴയും വിധിച്ചിരുന്നു.
തുടർന്ന്, നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിജാസിെൻറ സഹോദരിഭർത്താവ് ഇബ്രാഹിം കിഫയും സഹോദരൻ റിജാം മുഹമ്മദ്കുഞ്ഞും സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ ദുബൈ കോടതിയിൽ സിവിൽ കേസ് നൽകി.
ഒരു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റിജാസിന് നഷ്ടപരിഹാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.