ഉമ്മുല്‍ഖുവൈന്‍: ദേശീയ ദിനമാഘോഷിക്കുന്ന യു.എ.ഇ.ക്ക് ആശംസ അറിയിച്ചും പ്രാർത്ഥനകൾ നേർന്നും മലയാളി യുവാക്കളുടെ വീഡിയോ ആൽബം. കണ്ണൂർ സ്വദേശി ഇഖ്‌ബാൽ മടക്കരയും കോഴിക്കോട് കല്ലാച്ചി സ്വദേശി ഗഫൂർ ഷാസുമാണ് മനോഹരമായി ആൽബം ഒരുക്കിയിരിക്കുന്നത്. ഒപ്പം സ്വദേശിയായ അബ്ദുല്ല ബിൻ ശമ്മയും പാടിയിരിക്കുന്നു.
കുറെയേറെ വർഷങ്ങളായി ദേശീയ ദിന ഗാനങ്ങൾ ഒരുക്കുന്ന ഗഫൂർ ഷാസും ഇഖ്‌ബാലും ആദ്യമായി ഒന്നിക്കുന്ന ആൽബത്തിലെ യാ മുസാഫിർ മർഹബൻ ലിൽ ഇമാറാത്ത് എന്ന് തുടങ്ങുന്ന ഗാനം യു.എ.ഇ.യുടെ ഉദാര മനസ്കത വിവരിക്കുന്നു. മലയാളത്തിലും അറബിയിലുമുള്ള വരികളുടെ രചനയും സംഗീതവും നിർവഹിച്ചത് ഇഖ്ബാലാണ്.
അതി ബഹളങ്ങളോ അശ്ലീലങ്ങളോ ഇല്ലാതെ ശുദ്ധ സാഹിത്യത്തിൽ പാട്ടുകളെഴുതിക്കൊണ്ടിരിക്കുന്ന ഇഖ്ബാലിെൻറ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന മാപ്പിളപ്പാട്ട് ആൽബത്തിൽ പി ജയചന്ദ്രൻ, ശ്വേതാ മോഹൻ, ഉണ്ണികൃഷ്ണൻ, കണ്ണൂർ ശരീഫ്, രതീഷ് കുമാർ തുടങ്ങിയവരൊക്കെ പാടുന്നുണ്ട്. പത്ത് വർഷമായി ദുബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് വിഭാഗത്തിൽ ജോലിചെയ്തു വരികയാണ്.
ഗഫൂർ ഷാസാവട്ടെ ഫാസ്റ്റ് ബിസിനസ്സ് എന്ന പേരിൽ സ്ഥാപനം നടത്തുന്നു. ഗഫൂറിെൻറ ഉടമസ്ഥതയിലുള്ള വിക്കി മീഡിയയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗോപുകൃഷ്ണ, ജാബിർ പുലാക്കൽ, ടിഷ തോമസ്, അശ്വിൻ എന്നിവർ അണിയറയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.