ദുബൈ: വിദ്യാഭ്യാസ രംഗത്ത് ആഗോള മത്സരം നടക്കുന്ന സാഹചര്യത്തിൽ ആധുനിക വിദ്യാഭ്യാസ രംഗത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കണമെന്ന് മുൻ കേരള ഡി.ജി.പി അലക്സാണ്ടർ ജേക്കബ് പറഞ്ഞു. എജുകഫേയുടെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പെല്ലിങ്ങും ഗ്രാമറും പ്രൊനൗൺസിയേഷനുമെല്ലാം വിരൽതുമ്പിൽ കിട്ടുന്ന കാലമാണിത്. ഈ സാധ്യതകളെല്ലാം മുതലെടുക്കണം. ഞങ്ങളുടെ ചെറുപ്പകാലത്ത് ലൈബ്രറികൾ തിരഞ്ഞുനടക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഭാരമുള്ള പുസ്തകങ്ങളുമായി സ്കൂളിൽ പോകേണ്ട അവസ്ഥ മാറുകയാണ്. നമുക്ക് വേണ്ടതെല്ലാം കൺമുന്നിലുണ്ട്.
'മാധ്യമം'വിദ്യ പോലുള്ള പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാവും ജോലി സാധ്യതകൾ നിരവധിയുണ്ടെന്ന്. എന്നാൽ, നമ്മുടെ അഭിലാഷമാണ് എല്ലാ വിജയങ്ങൾക്കും നിദാനം. ആഗ്രഹമുണ്ടെങ്കിൽ നേട്ടങ്ങളിലേക്ക് എത്താൻ കഴിയും. എനിക്ക് ഏഴ് ഡിഗ്രിയുണ്ട്. ഇതിൽ ഒരെണ്ണം മാത്രമാണ് കോളജിൽ പോയി നേടിയത്. ബാക്കിയെല്ലം വിദൂര വിദ്യാഭ്യാസം വഴി സ്വന്തമാക്കിയതാണ്.
ഇതിെൻറ ഏറ്റവും പുതിയ വേർഷനാണ് ഇപ്പോൾ കാണുന്നത്. കോച്ചിങ്ങും വിഡിയോ ക്ലാസുമെല്ലാം നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. വിദേശ ജോലികൾക്ക് അവിടെ പോയി ഇൻറർവ്യൂ അറ്റൻഡ് ചെയ്യണമെന്ന അസൗകര്യവും ഒഴിവാകുകയാണ്. അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഓൺലൈൻ വഴിയുള്ള ഇൻറർവ്യൂ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
എന്നാൽ, എങ്ങനെയാണ് ടെലിഫോണിക് ഇൻറർവ്യൂവും ഓൺലൈൻ ഇൻറർവ്യൂവും അറ്റൻഡ് ചെയ്യേണ്ടതെന്ന് പഠിക്കണം.
ഭാവിയെ കുറിച്ച് പഠിക്കാനും സാധ്യതകൾ കണ്ടെത്താനുമുള്ള അവസരമാണ് എജുകഫേ ഒരുക്കുന്നതെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.