രാമകൃഷ്ണൻ ശിവസ്വാമി അയ്യർക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം

ദുബൈ: യു.എ.ഇയിൽ വ്യവസായിയായ മലയാളി രാമകൃഷ്ണൻ ശിവസ്വാമി അയ്യർക്ക് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം. കേന്ദ്രവിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട പട്ടികയിൽ യു.എ.ഇയിൽനിന്ന് ഇടംപിടിച്ച ഏക വ്യക്തിയാണിദ്ദേഹം.

ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാനായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. സൗദിൽനിന്ന് കർണാടക സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ഡോ. സയ്യിദ് അൻവർ ഖുർഷിദും പട്ടികയിൽ ഇടംപിടിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നായി 27പേരാണ് പട്ടികയിൽ ഇടംപിടിച്ചത്.

പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ. രാഷ്ട്രപതിയാണ് പുരസ്കാരം വിതരണം ചെയ്യുക.

Tags:    
News Summary - Pravasi Bharatiya Samman Award to Ramakrishnan Sivaswamy Iyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.