ദുബൈ: കോവിഡ് പ്രതിരോധത്തിന് രൂപപ്പെടുത്തിയ യു.എ.ഇയുടെ ഒൗദ്യോഗിക ആപ്പായ അൽ ഹുസ്െൻറ പ്രവർത്തനത്തിൽ വന്ന തടസ്സം പരിഹരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് മിക്ക ഉപഭോക്താക്കൾക്കും ആപ്പിെൻറ പ്രവർത്തനം ലഭ്യമല്ലാതായി തുടങ്ങിയത്. തകരാർ പരിഹരിച്ച് ശനിയാഴ്ച വൈകീട്ടാണ് പ്രവർത്തനം പുനരാരംഭിച്ചത്. അബൂദബിയിൽ പൊതുപരിപാടികളിലും മാളുകളിലും ഹോട്ടലുകളിലും പ്രവേശിക്കാൻ ആപ്പിൽ തെളിയുന്ന ഗ്രീൻ പാസ് നിയമമാക്കിയതോടെ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതാണ് തകരാർ വരാനുണ്ടായ സാഹചര്യം.
ആപ് പ്രവർത്തനം നിലച്ചതോടെ ഗ്രീൻ പാസ് മാനദണ്ഡം നിർത്തലാക്കിയിരുന്നു. ആപ്പിെൻറ അപ്‌ഡേറ്റ് പൂർത്തിയാക്കി എല്ലാ ഉപയോക്താക്കൾക്കും ആപ്ലിക്കേഷൻ സേവനത്തിെൻറ തുടർച്ച ഉറപ്പാക്കിയ ശേഷം ഗ്രീൻ പാസ് പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ശനിയാഴ്ച രാത്രിവരെ പുതിയ ഉത്തരവുകൾ ഇറങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.