അജ്മാന് : ഗൂഢ സംഘത്തിെൻറ ചതിയില്‍ അകപ്പെട്ട് നാടണയാന്‍ കഴിയാതെ ദുരിതവും പേറി കഴ ിഞ്ഞിരുന്ന കോഴിക്കോട് അത്തോളി സ്വദേശി അലി മൊയ്ദീന് (55) ദുരിതങ്ങള്‍ ഇല്ലാത്ത ലോകത്തേക ്ക് യാത്രയായി. ചില സുമനസുകളുടെ സഹായത്താല്‍ നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങള്‍ അവസ ാന ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് മരണം സംഭവിക്കുന്നത്. നിരവധി തവണ വന്ന ഹൃദയാഘാത ം ഇക്കുറി അലിയുടെ ജീവനെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അജ്മാന് ഖലീഫ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിയമ തടസ്സങ്ങളെല്ലാം മാറി അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കുകയായിരുന്നു.
അലിമൊയ്ദീൻ നേരിട്ട ജീവിത പരീക്ഷണങ്ങളുടെ കഥ ഗൾഫ് മാധ്യമം വായനാ ലോകവുമായി പങ്കുവെച്ചിരുന്നു.ഒരു തമിഴ്നാട് സ്വദേശിയുടെ സ്ഥാപനത്തിൽ പാർട് ടൈം ജോലി ചെയ്യുന്നതിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം.കമ്പനിക്ക് ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്തിരുന്ന ഇറാഖികൾക്ക് തൊഴിലുടമ സ്ഥലത്തില്ലാത്ത സമയത്ത് അദ്ദേഹത്തിെൻറ നിർദേശപ്രകാരം അലി ചെക്കുകൾ നൽകിയിരുന്നു. എന്നാൽ ചെക്ക് മടങ്ങിയതോടെ കമ്പനി ഉടമയെ ബന്ധപ്പെടാൻ കഴിയാഞ്ഞ ഇറാഖികൾ അലിയുടെ പിന്നാലെ കൂടി. പണം അലി മൊയ്ദീന് നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. സമ്മർദം താങ്ങാൻ വയ്യാതെ ഹൃദയാഘാതം വന്ന് അലി ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയിലായി. ഏതാനും ദിവസങ്ങള്‍ക്ക് വീട്ടിൽ വിശ്രമിക്കുകയായിരുന്ന അലിയെ തട്ടിക്കൊണ്ടു പോയ ഇറാഖി സംഘം പഴയ ആവശ്യം ആവർത്തിച്ചു. പിന്നീട് വെള്ള കടലാസില്‍ നിര്‍ബന്ധ പൂര്‍വ്വം വിരലടയാളം പതിപ്പിക്കുകയും ഒപ്പിടീക്കുകയും ചെയ്തു. അതോടെ പ്രശ്നങ്ങൾ അവസാനിച്ചു എന്ന പ്രതീക്ഷയിൽ അജ്മാന് ഫ്രീസോണില്‍ ലൈസന്‍സ് എടുത്ത് ചെറിയ രീതിയില്‍ കച്ചവടം ചെയ്യുന്നതിനിടെയാണ് ദുരിതങ്ങൾ വരാനിരിക്കുന്നേയുള്ളൂ എന്ന് വ്യക്തമായത്.
അന്‍പതിനായിരം ദിര്‍ഹം നല്‍കാനുണ്ടെന്ന് വെള്ള കടലാസിൽ എഴുതിച്ചേർത്ത് ഇറാഖികൾ നൽകിയ വഞ്ചനാ കേസിൽ അറസ്റ്റിലായി. പണം നല്കാന് ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. പലരില്‍ നിന്നുമായി സംഘടിപ്പിച്ച് പതിനായിരം ദിര്‍ഹവും പാസ്പോര്‍ട്ടും ജാമ്യം നല്കി പുറത്തിറങ്ങി. സുഹൃത്തുക്കളുടെ സഹായത്തോടെ തൊഴിലുടമയെ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ പിന്നെയും ഹൃദയാഘാതം വന്നു ആശുപത്രിയിലായി. സ്വന്തം സ്ഥാപനം അവതാളത്തിലായതോടെ മറ്റൊരാള്‍ക്ക് വിട്ട് നല്കി. എങ്ങിനെയെങ്കിലും പ്രശ്നം പരിഹരിച്ച് നാട്ടിലെത്തിയാല്‍ മതിയെന്ന ലക്ഷ്യത്തില്‍ വീണ്ടും പോലീസില്‍ എത്തി ആവശ്യം ഉന്നയിച്ചു. ബാക്കി പണം അടക്കാന്‍ യാതൊരു ഗതിയുമില്ലെന്ന് പറഞ്ഞപ്പോള്‍ ധര്‍മ്മ കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നതിന് പരിശ്രമിക്കാന്‍ സഹായകമായ കത്ത് കോടതി ലഭ്യമാക്കി.
ഇതിനിടെ നിരവധി രോഗങ്ങള്‍ അലട്ടി കൊണ്ടിരുന്നു. വയര്‍ ഓപ്പറേഷന് ആശുപത്രി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ചെയ്യാന്‍ കഴിഞ്ഞില്ല. അസുഖങ്ങള്‍ വര്‍ദ്ധിച്ചതോടെ ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി. പരിചയക്കാരനായ തിരുവനന്തപുരം സ്വദേശിയുടെ സഹായത്തിലാണ് ഭക്ഷണം കഴിച്ച് പോയിരുന്നത്. കൊല്ലം ജില്ലയില്‍ താമസിക്കുന്ന അലി മൊയ്ദീന് എങ്ങിനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിഎന്ന ചിന്തയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികെയാണ് വിധി മരണമായി എത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.