file photo

അ​ൽ​ഖൈ​ൽ റോ​ഡി​ൽ ര​ണ്ടി​ട​ത്ത്​ വീ​തി​കൂ​ട്ടി

ദു​ബൈ: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ പാ​ത​ക​ളി​ലൊ​ന്നാ​യ അ​ൽ​ഖൈ​ൽ റോ​ഡ്​ വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​യ​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ജ​ദ്ദാ​ഫ്, ബി​സി​ന​സ്​ ബേ ​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ഒ​രു കി.​മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ്​ വി​പു​ലീ​ക​ര​ണം ന​ട​ത്തി​യ​ത്. ഇ​തോ​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​തം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും.

ജ​ദ്ദാ​ഫി​ൽ ദേ​ര ഭാ​ഗ​ത്തേ​ക്കാ​ണ്​ 600 മീ​റ്റ​ർ ലൈ​ൻ റോ​ഡ്​ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. അ​തോ​ടൊ​പ്പം, ബി​സി​ന​സ്​ ബേ ​പ്ര​വേ​ശ​ന ഭാ​ഗ​ത്തെ ഹൈ​വേ വി​ശാ​ല​വു​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ 435 മീ​റ്റ​ർ ലെ​യി​നാ​ണ്​ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും​ ആ​ർ.​ടി.​എ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണ്​ അ​ൽ​ഖൈ​ൽ റോ​ഡി​ൽ പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.

വാ​ഹ​ന​പ്പെ​രു​പ്പം കാ​ണി​ക്കു​ന്ന ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ന്നാ​ണ്​ അ​ൽ​ഖൈ​ൽ റോ​ഡെ​ന്നും ഇ​തി​ന്‍റെ വി​പു​ലീ​ക​ര​ണം റോ​ഡി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം മ​ണി​ക്കൂ​റി​ൽ 2,000 ആ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഗ​താ​ഗ​ത​ക്കു​രു​ക്ക്​ 25 ശ​ത​മാ​നം കു​റ​ക്കു​മെ​ന്നും ആ​ർ.​ടി.​എ​യു​ടെ ട്രാ​ഫി​ക്​ ആ​ൻ​ഡ്​ റോ​ഡ്​​സ്​ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ഹ​മ​ദ്​ അ​ൽ ഷെ​ഹി പ​റ​ഞ്ഞു. 

Tags:    
News Summary - Alkhail road widened at two places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.