അബൂദബി: സംസ്ഥാന കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓള് ഇന്ത്യ കബഡി ടൂര്‍ണമെന്റ് ഞായറാഴ്ച മുഷ്രിഫ് ലിവ ഇന്റര്‍നാഷനല്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. കേരളത്തിലെ എട്ട് ജില്ലകളെ പ്രതിനിധാനം ചെയ്ത് ഇന്ത്യയിലെ പ്രമുഖ കബഡി ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.
ഫ്രണ്ട്സ് ആറാട്ടുകടവ് (പാലക്കാട്), ന്യൂ മാര്‍ക്ക് മംഗളൂരു (കാസർകോട്), റെഡ് വേള്‍ഡ് കൊപ്പല്‍ (എറണാകുളം), ബ്രദേഴ്സ് കണ്ടല്‍ (മലപ്പുറം) എന്നീ ടീമുകള്‍ ഗ്രൂപ് എയിലും റെഡ് സ്റ്റാര്‍ ദുബൈ (തൃശൂര്‍), ടീം ഫൈമുസ് 02 പൊന്നാനി (കണ്ണൂര്‍), ടീം തമിഴ്നാട് (തിരുവനന്തപുരം), ബട്കല്‍ ബുള്‍സ് (കോഴിക്കോട്) എന്നീ ടീമുകള്‍ ഗ്രൂപ് ബിയിലുമാണ് മത്സരിക്കുന്നത്. ഓരോ ടീമിലും രണ്ട് ഇന്ത്യന്‍ പ്രൊ കബഡി ടീം അംഗങ്ങള്‍ മത്സരത്തിനായി കളത്തിലിറങ്ങും.
ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 ദിര്‍ഹമും ട്രോഫിയും മെഡലും രണ്ടാം സ്ഥാനക്കാര്‍ക്ക് 3000 ദിര്‍ഹമും ട്രോഫിയും മെഡലും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 1000 ദിര്‍ഹമും ട്രോഫിയും എന്നിങ്ങനെയാണ് സമ്മാനം. കൂടാതെ മികച്ച റൈഡര്‍, മികച്ച ക്യാച്ചര്‍, എമര്‍ജിങ് പ്ലയര്‍ തുടങ്ങിയവര്‍ക്ക് ട്രോഫിയുമുണ്ടാകും. ടൂര്‍ണമെന്റിന്റെ വിജയത്തിനായി 121 അംഗ വിപുലമായ സ്വാഗതസംഘ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്. മത്സരത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.