ഷാർജ: എൻജീനിയേഴ്സ് പ്രീമിയർ ലീഗ് (ഇ.പി.എൽ) ‘ജെക്ക് ലിഗ’ ഞായറാഴ്ച ഷാർജ പെയിന്റ് ബാൾ പാർക്കിൽ അരങ്ങേറും. ഞായർ ഉച്ചക്ക് 12.30നാണ് മത്സരങ്ങൾ. കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജ് യു.എ.ഇ അലുമ്നിയാണ് സംഘാടകർ.
സൗത്ത് ഇന്ത്യയിലെ 40 എൻജിനീയറിങ് കോളജ് അലുമ്നി ടീമുകൾ ഇത്തവണത്തെ സെവൻസ് ഫുട്ബാളിൽ മാറ്റുരക്കും. ലേഡീസ് ഷൂട്ട് ഔട്ട്, കിഡ്സ് ഷൂട്ടൗട്ട്, കിഡ്സ് ഫാഷൻ പരേഡ്, ട്രഷർ ഹണ്ട് തുടങ്ങിയ മത്സരങ്ങളും ഹെൽത്തി ഡയറ്റ് പ്രോഗ്രാം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവയും സമാന്തരമായി നടത്തപ്പെടും.
ടൂർണമെന്റ് വിജയികളെ കാത്തിരിക്കുന്നത് ട്രോഫികൾക്ക് പുറമെ റോയൽ എൻഫീൽഡ് ബുള്ളറ്റ്, ഗോൾഡ് കോയിനുകൾ, ഐ ഫോൺ 16 തുടങ്ങി നിരവധി സമ്മാനങ്ങളാണ്. പരിപാടിയിൽ കളിക്കാരും എൻജീനിയേഴ്സ് കുടുംബാംഗങ്ങളും ഉൾപ്പെടെ രണ്ടായിരത്തോളം ആളുകൾ രജിസ്റ്റർ ചെയ്തതായി ‘ജെക്ക് ലിഗ’ ചെയർമാൻ കെ. ഹർഷിദ്, ഇവന്റ് ഡയറക്ടർ ജിബി വിൽസൺ, ടൂർണമെന്റ് ഡയറക്ടർ മുസമ്മിൽ ഉമർ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0565837487.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.