അൽഐൻ: ഈ വർഷത്തെ സമസ്ത പൊതുപരീക്ഷയിൽ ദാറുൽ ഹുദ മദ്റസ മികച്ച വിജയം നേടി. അഞ്ചാം ക്ലാസിൽ ഒരു ടോപ് പ്ലസും മൂന്നു ഡിസ്റ്റിങ്ഷനും ഏഴ് ഫസ്റ്റ് ക്ലാസുമാണ് നേടിയത്.
ഹൻഫ ഫാത്തിമ കരിമ്പനക്കൽ 97.6 ശതമാനം മാർക്കോടെ ടോപ് പ്ലസ് നേടി. നെഹാൻ നബീൽ, ഹാമിദ് മുഹമ്മദ് കുഞ്ഞി ഉമർ, ഷദ ശിഹാബ് എന്നീ വിദ്യാർഥികളാണ് അഞ്ചാം ക്ലാസിൽ ഡിസ്റ്റിങ്ഷൻ നേടിയവർ. ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ നാല് ഡിസ്റ്റിങ്ഷനും ഏഴ് ഫസ്റ്റ് ക്ലാസും നേടി.
മുഹമ്മദ് ഷാഹിൻ എ.വി, ഫാത്തിമ രിഹാന, ഫാത്തിമ സഹ്റ, മഹ്റീൻ കെ എന്നിവരാണ് എഴാം ക്ലാസിൽ ഡിസ്റ്റിങ്ഷൻ നേടിയത്. പത്താം ക്ലാസിൽനിന്ന് നൈഷ ഫർഹ എസ്.പിയും, പന്ത്രണ്ടാം ക്ലാസിൽ നിന്ന് നജ സിറാജ് പി.പിയും ഉന്നത വിജയം നേടി.
മികച്ച വിജയം നേടിയ വിദ്യാർഥികളേയും, ജയത്തിന് വിദ്യാർഥികളെ സജ്ജരാക്കിയ അധ്യാപകരെയും മദ്റസ മാനേജ്മെൻറ് ഭാരവാഹികളായ പൂക്കോയ തങ്ങൾ ബാ അലവി , ഇ.കെ. മൊയ്തീൻ ഹാജി , സ്വദർ മുഅല്ലിം ശിഹാബുദ്ദീൻ തങ്ങൾ ബാ അലവി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.