റാസല്‍ഖൈമ: എമിറേറ്റിലെ മുഴുവന്‍ ടാക്സികളിലും ഇ-പേമെന്റ് സംവിധാനം സജ്ജീകരിച്ചതായി റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട) അധികൃതര്‍ അറിയിച്ചു. പേമെന്റ് പ്രക്രിയകള്‍ സുഗമമാക്കുന്നതിനും ഉപഭോക്താക്കള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് മിഡില്‍ ഈസ്റ്റിലെ പേമെന്റ് സൊലൂഷനുകളില്‍ വിദഗ്ധരായ നെറ്റ് വര്‍ക്ക് ഇന്റര്‍നാഷനലുമായി കഴിഞ്ഞ ദിവസം റാക്ട കരാറില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം റാക്ട ടാക്സി ഉപഭോക്താക്കള്‍ക്ക് എല്ലാ വിധത്തിലുള്ള ബാങ്ക് കാര്ഡുകളുമുപയോഗിച്ച് പണം നല്‍കുന്നതിന് സൗകര്യമൊരുക്കും.
റാക്ട ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ ഇസ്മായില്‍ ഹസന് അല്‍ ബലൂഷി, ഫ്രാഞ്ചൈസി കമ്പനികളെ പ്രതിനിധാനം ചെയ്ത് ഇക്കണോമിക് ഗ്രൂപ് ഹോള്‍ഡിങ്സ് സി.ഇ.ഒ റഊഫ് അലി, നെറ്റ് വര്‍ക്ക് ഇന്റര്‍നാഷനല്‍ റീജനല്‍ പ്രസിഡന്റ് അഹമ്മദ് ബിന്‍ തറാഫ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്. എമിറേറ്റിലെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള റാസല്‍ഖൈമ സര്‍ക്കാറിന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് ടാക്സികളില്‍ ഡിജിറ്റല്‍ പേമെന്റ് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് ഇസ്മായില്‍ ഹസന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.