അൽഐൻ: അൽഐൻ മലയാളി സമാജം ലുലു റമദാൻ-വോളി ഫെസ്റ്റ് 2024 സീസൺ-3 അൽഐനിലെ ബ്രിട്ടീഷ് അക്കാദമി സ്റ്റേഡിയത്തിൽ സമാപിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള അന്തർദേശീയ താരങ്ങളടക്കം മത്സരത്തിൽ പങ്കെടുത്തു. സെമി ഫൈനൽ-ഫൈനൽ മത്സരങ്ങൾക്കൊടുവിൽ ലിറ്റിൽ സ്കോളർ നഴ്സറി -ദുബൈ, ഒൺലി ഫ്രഷ്-ദുബൈ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒന്നാം സമ്മാനക്കാർക്കുള്ള ലുലു റമദാൻ ഏവർ റോളിങ് ട്രോഫിയും കാഷ് അവാർഡും ലുലു റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീനും ലുലു റീജനൽ മാനേജർ ഉണ്ണികൃഷ്ണനും ചേർന്നു സമ്മാനിച്ചു.
രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും കാഷ് അവാർഡും വേൾഡ് ലിങ്ക് ഓട്ടോ സെന്റർ മാനേജിങ് ഡയറക്ടർമാരായ ഷംസുവും സുബൈറും ചേർന്ന് സമ്മാനിച്ചു. മസ്ഹർ (ബെസ്റ്റ് അറ്റാക്കർ), അഷാം അലി(ബെസ്റ്റ് സെറ്റർ) എന്നിവർക്കുള്ള പുരസ്കാരം അൽ റനീം മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ വിൽഫ്രഡും വേൾഡ് ലിങ്ക് എം.ഡി ഷംസുവും ചേർന്നു നൽകി. ലൈൻ റഫറിമാരായ അലി അസ്ഹറിനും ഹിഷാമിനുമുള്ള മെമന്റോകൾ അൽഐൻ മലയാളി സമാജം വൈ. പ്രസിഡന്റ് ഡോ. സുനീഷും ജന.സെക്രട്ടറി സന്തോഷ് പിള്ളയും സമ്മാനിച്ചു.
ഒസാമ, അദ്നാൻ, അഹമ്മദ് എന്നിവരാണ് റഫറിമാരായി കളിയെ ആദ്യവസാനം നിയന്ത്രിച്ചത്. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.വി.എൻ കുട്ടി, ജന. സെക്രട്ടറി മണികണ്ഠൻ നെയ്യാറ്റിൻകര, ലോക കേരള സഭാംഗം ഇ.കെ. സലാം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.