ദുബൈ: കോവിഡ് യു.എ.ഇയിലെ തൊഴിലിടങ്ങളിലേക്കും താമസസ്ഥലങ്ങളിലേക്കും പടർന്നപ് പോൾ ചങ്കിടിച്ചുപോയ കൂട്ടരാണ് വിസിറ്റിങ് വിസക്കാർ. ജോലി തേടിയും താൽക്കാലിക ജോല ിക്കുമായി സന്ദർശക വിസയിലെത്തി യു.എ.ഇയിൽ കുടുങ്ങിപ്പോയവർ ആശങ്കയുടെ നടുക്കടലി ലായിരുന്നു. അപ്രതീക്ഷിതമായി ഇവിടെ തങ്ങേണ്ടി വരുേമ്പാഴുണ്ടാകുന്ന അധിക ചെലവുകൾ ക്ക് പുറമെ രോഗങ്ങൾ പിടിപെട്ടാൽ എന്ത് ചെയ്യുമെന്നതും ഇവരെ ചെറുതായല്ല അലട്ടിയത്. < br /> മറ്റ് വിസകളിലെത്തിയവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുേമ്പാൾ വിസിറ്റിങ് വിസക്കാർക്ക് സ്വന്തം കൈയിലെ പണമെടുത്ത് ചികിത്സിക്കേണ്ടി വരുമോ എന്ന ഭയമായിരുന്നു. താങ്ങാവുന്നതിനപ്പുറമുള്ള ബില്ലുകൾ തങ്ങളെ യു.എ.ഇയിൽ തളച്ചിടുമെന്നുപോലും ഇവർ ഭയന്നിരുന്നു. ഇപ്പോഴിതാ, വിസിറ്റിങ് വിസക്കാരുടെ ആശങ്കകൾക്ക് കണ്ടറിഞ്ഞ് പരിഹാരം കാണുകയാണ് ആരോഗ്യ- സേവന രംഗത്തെ പ്രമുഖരായ അബീർ അൽ നൂർ പോളിക്ലിനിക്.
സാധാരണ രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവരുടെ ചികിത്സ സൗജന്യമായി വഹിക്കുമെന്നാണ് അൽനൂറിെൻറ മനുഷ്യപ്പറ്റുള്ള പ്രഖ്യാപനം.
സാമ്പത്തിക ബുദ്ധിമുട്ടുകൾകൊണ്ടും ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലാത്തതിനാലും ആർക്കും ചികിത്സ മുടങ്ങരുതെന്ന നിശ്ചയമാണ് അൽനൂറിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. അൽ നൂർ പോളിക്ലിനികിെൻറ ഷാർജയിലെയും ദുബൈയിലെയും വിവിധ മെഡിക്കൽ സെൻററുകളിൽനിന്ന് ഈ സൗജന്യ- സേവനങ്ങൾ തേടാവുന്നതാണെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടർ- നിയാസ് കണ്ണേത്ത് അറിയിച്ചു. ദുബൈ അൽ മുഹൈസിന, അൽ ഖിസൈസ്, റാഷിദിയ, അൽ ബർഷ തുടങ്ങിയ സ്ഥലങ്ങളിലുള്ള ക്ലിനിക്കുകളിലും ഷാർജയിലെ അബൂഷാഗരയിലുമാണ് സന്ദർശക വിസക്കാർക്ക് സൗജന്യ ചികിത്സ ഒരുക്കിയിരിക്കുന്നത്.
ചികിത്സക്ക് എത്തുന്നവർ നിലവിലുള്ള സന്ദർശക- വിസയുമായാണ് എത്തേണ്ടത്. സന്ദർശക വിസാ കാലാവധി കഴിഞ്ഞാലും സൗജന്യ-ചികിത്സ ലഭിക്കും. എന്നാൽ, ക്ലിനിക്കിൽ അടിയന്തര സേവനങ്ങളോ േകാവിഡ് ചികിത്സയോ നിലവിൽ ലഭ്യമല്ല.
രാജ്യത്തെ കോവിഡ് ദുരന്തനിവാരണത്തിെൻറ ഭാഗമായി യു.എ.ഇ-കേരള സർക്കാറുകളുമായി ചേർന്ന് അൽ നൂർ പോളിക്ലിനിക് നിരവധി ആരോഗ്യ സന്നദ്ധ സേവന-പ്രവർത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്തെ വിവിധ ക്വാറൻറീൻ കേന്ദ്രങ്ങളിൽ അൽ നൂറിെൻറ ഡോക്ടമാർ സേവനം അനുഷ്ഠിച്ചുവരുന്നു. ദുബൈ ദേര, നായിഫിലെ അബീർ അൽ നൂർ പോളിക്ലിനിക് എന്നിവ ഇപ്പോൾ കോവിഡ് സ്ക്രീനിങ്ങിനായി ദുബൈ െപാലീസിന് വിട്ട് കൊടുത്തിരിക്കുകയാണ്.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ കോവിഡ് ദുരന്ത മേഖലകളിൽ അൽ നൂറിെൻറ ഡോക്ടർമാരും നഴ്സുമാരും അടക്കം ഒട്ടനവധി ജീവനക്കാരാണ് സേവനം അനുഷ്ഠിച്ചുവരുന്നത്.
സന്ദർശക വിസക്കാർ സൗജന്യ ആരോഗ്യ ചികിത്സക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: റാഷിദിയ: 04 2862410, അൽ ഖിസൈസ് 042612248, ദേരാ: 04 2343017, അൽ ബർഷ: 04 2218122, അൽ മുഹൈസിന: 042729966, ഷാർജ: 06 5558441.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.