അബൂദബി: 'സുരക്ഷിത പാത'കാമ്പയിനിെൻറ ഭാഗമായി വാഹനം ഓടിക്കുന്നവർ ശരിയായ സമയത്ത് ഇൻഡിക്കേറ്റർ ഉപയോഗിക്കണമെന്ന് അബൂദബി പൊലീസ് ഡ്രൈവർമാരെ ഓർമിപ്പിച്ചു. വാഹനത്തിെൻറ ദിശ മാറ്റുമ്പോൾ ഇൻഡിക്കേറ്റർ ഉപയോഗിച്ചില്ലെങ്കിൽ 400 ദിർഹം പിഴ ചുമത്തും. റോഡിൽ സഞ്ചരിക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെ വ്യതിചലിക്കുന്നതുമൂലം സംഭവിക്കുന്ന ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാൻ ദിശ മാറിയശേഷം ഇൻഡിക്കേറ്റർ ഓഫ് ചെയ്യണമെന്നും പൊലീസ് പറഞ്ഞു.
സമൂഹ മാധ്യമങ്ങളെ ഉൾപ്പെടെ പ്രയോജനപ്പെടുത്തി ഡ്രൈവർമാർക്കിടയിൽ ഗതാഗത അവബോധം വർധിപ്പിക്കുന്നതിനായി വൈവിധ്യമാർന്ന ആശയവിനിമയ രീതികൾ അവിഷ്കരിക്കുന്നതിെൻറ ഭാഗമായി അബൂദബി പൊലീസ് നാലു ഭാഷകളിൽ മികച്ച ട്രാഫിക് സംസ്കാരം വ്യാപിപ്പിക്കുന്നതിന് പദ്ധതികളൊരുങ്ങി. ഇതിനായി കാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് സെക്യൂരിറ്റി മീഡിയ വകുപ്പിലെ മാധ്യമവിഭാഗം മേധാവി ലെഫ്റ്റനൻറ് കേണൽ നാസർ അബ്ദുല്ല അൽ സാദി പറഞ്ഞു. ദിശ മാറുന്നതിനുമുമ്പ് സിഗ്നലുകൾ ശരിയായി ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള ദിശമാറ്റം അരുത്. റോഡിൽ ഏതെങ്കിലും അടിയന്തര ഘട്ടത്തിൽ വാഹനം പെട്ടെന്ന് നിർത്തണ്ട സാഹചര്യം വന്നാൽ എമർജൻസി ഇൻഡിക്കേറ്റർ ഉപയോഗിച്ചു മറ്റു ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.