ഷാര്‍ജ: യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിക്ക് ആദരമര്‍പ്പിച്ച് പൂക്കളമൊരുക്കി. Alumni Association of Sri Krishna Collegeന്റെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ഓണാഘോഷത്തിലാണ് വ്യത്യസ്തമായ പൂക്കളം ഒരുക്കിയത്. പൂക്കളത്തിന് ഒന്നര മീറ്റർ വീതിയും ഒന്നര മീറ്റർ നീളവും ഉണ്ടായിരുന്നു. ഒമ്പത് കിലോ പൂക്കളാണ് ഇതിനായി വേണ്ടിവന്നത്. ജെ.കെ ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടന്ന ഈ പൂക്കള നിർമാണത്തിൽ വാസന്തി സുന്ദരൻ, ജ്യോതി വിനോദ്, ലക്ഷ്മി മേനോൻ, ഫൈസ സലാഹുദ്ദീൻ, അസീൻ, ഫാത്തിമ, റിസ്വത് നൗഷാദ്, സൗജത്ത് റാഫി, സുമ ജയരാജ്, ബിജു ആലിക്കൽ എന്നിവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.