ഷാർജ: അറിവിെൻറ താരങ്ങളെ കണ്ടെത്താൻ ഓൺലൈൻ ഇൻറർകൊളീജിയറ്റ് ക്വിസ് ചാമ്പ്യൻഷിപ് നടത്തി. സാമോറിൻസ് ഗുരുവായൂരപ്പൻ കോളജ് യു.എ.ഇ പൂർവ വിദ്യാർഥി സംഘടന നടത്തിയ മത്സരത്തിൽ 15ഓളം കോളജുകളിലെ 33 മത്സരാർഥികൾ മാറ്റുരച്ചു.
ഒന്നാം സീസണിൽ വ്യക്തിഗത വിഭാഗത്തിൽ ശ്യാം കെ. കുറുപ്പ് (മിഡിൽ ഈസ്റ്റ് അലുമ്നി ഓഫ് ഷിപ് ടെക്നോളജി), രഞ്ജിത്ത് നാരായണ പിള്ള (കെ.ഇ കോളജ് മാന്നാനം), അർജുൻ അനുഗ്രഹ (എസ്.സി.എം.എസ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി) എന്നിവർ ജേതാക്കളായി. മിഡിൽ ഈസ്റ്റ് അലുമ്നി ഓഫ് ഷിപ് ടെക്നോളജി ഓവറോൾ ചാമ്പ്യന്മാരായി. കെ.ഇ കോളജ് മാന്നാനം റണ്ണറപ്പായി. ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്, എൻ.എസ്.എസ് പോളിടെക്‌നിക് പന്തളം, എം.ഇ.എ എൻജിനീയറിങ് കോളജ് പെരിന്തൽമണ്ണ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. വിപിൻ ദിവാകർ അവതാരകനായി. സൂരജ് പി.കെ ക്വിസ് നിയന്ത്രിച്ചു. കെ.പി. സലിം ചീഫ് ജഡ്ജും കെ.എം. രജീഷ് സാങ്കേതിക വിഭാഗവും നിയന്ത്രിച്ചു. സെക്രട്ടറി ഇംതിയാസ് സ്വാഗതം പറഞ്ഞു. അലുമ്നി പ്രസിഡൻറ് ആസിഫ് അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി വെങ്കിട് മോഹൻ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.