ദുബൈ: കോവിഡ് -19െൻറ പശ്ചാത്തലത്തിൽ ദുബൈയിലെ വിസാ സേവനങ്ങൾക്കുള്ള അമർ സെൻററുകൾ തുറക്കുന്നത് ഏപ്രിൽ 18 വരെ നീട ്ടിയതായി ദുബൈ എമിഗ്രേഷൻ വകുപ്പ് അറിയിച്ചു. മാർച്ച് 25 മുതലാണ് സേവന കേന്ദ്രങ്ങൾ അടച്ചത്.
ഏപ്രിൽ ഒമ്പത് വരെ സെൻററുകൾ അടച്ചിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സേവനങ്ങൾ തേടുന്നവർ വകുപ്പിെൻറ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ ഉപയോഗപ്പെടുത്തണമെന്നും താമസ രേഖാ സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കണമെന്നും ദുബൈ എമിഗ്രേഷൻ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.