ഫുജൈറ: ഫുജൈറക്കാർക്ക് ഇനി അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഖോര്‍ഫക്കാന്‍, കല്‍ബ എന്നിവിടങ്ങളിലെ ബീച്ചുകളിലേക്ക് പോകേണ്ടിവരില്ല. ഫുജൈറയില്‍ നിന്ന് ഖോര്‍ഫക്കാനിലേക്ക് പോകുന്ന വഴിയില്‍ ഹില്‍ട്ടന്‍ റൗണ്ടബൗട്ട് കഴിഞ്ഞയുടനെയുള്ള ‘അംബ്രല്ല’ ബീച്ച് എന്നറിയപ്പെടുന്ന കടൽത്തീരം കൂടുതല്‍ മനോഹരിതമാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ‘ബാർബിക്യൂ’ വിനുള്ള സൗകര്യത്തോടു കൂടി ഇവിടെ കുടകള്‍ സ്ഥാപിച്ചത്. അതിനു ശേഷമാണ് ഈ ബീച്ചിനു ‘അംബ്രല്ല’ ബീച്ച് എന്ന പേരു വന്നത്. മറ്റു സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും അവധിദിനങ്ങളില്‍ ഇവിടെ കൂടുതല്‍ ആളുകള്‍ എത്താറുണ്ട്. കുളിക്കാന്‍ സൗകര്യമുള്ള ബീച്ച് ആയതിനാലും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.
ബീച്ചിെൻറ നവീകണത്തിെൻറ ഭാഗമായി കടലില്‍ നിന്ന് 20 മീറ്റര്‍ വിട്ടു മൂന്നു വരികളിലായി ഒരു കിലോമീറ്റര്‍ നീളത്തില്‍ തെങ്ങുകള്‍ നട്ടു പിടിപ്പിക്കുന്നുണ്ട്. ദിബ്ബയിലെ ഫാമുകളില്‍ നട്ടുവളര്‍ത്തിയെടുത്ത തെങ്ങിന്‍ തൈകളാണ് ഇവ. ഇപ്പോള്‍ ഏകദേശം അഞ്ഞൂറിലേ തൈകള്‍ ഇവിടെ നട്ടു കഴിഞ്ഞു. ഇതിെൻറ പണി പൂര്‍ത്തിയാവുന്നതോടു കൂടി ഇരു വശങ്ങളിലും ഇൻറര്‍ലോക്ക് വിരിക്കും.
കുട്ടികള്‍ക്ക് കളിക്കാനുള്ള മറ്റു സൗകര്യങ്ങളുടെ നിര്‍മ്മാണവും ആരംഭിക്കും. പണി പൂര്‍ത്തിയാവുന്നതോടെ വാരാന്തദിനങ്ങള്‍ ആഘോഷിക്കാന്‍ എത്തുന്നവരുടെ വന്‍ തിരക്കാവും ഈ ഭാഗങ്ങളില്‍ അനുഭവപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.