റാസല്‍ഖൈമ: റാക് പൊലീസ് ജനറല്‍ കമാന്‍ഡ് അമേരിക്കന്‍ യൂനിവേഴ്സിറ്റിയുമായി (എ.യു റാക്) സംയുക്ത സഹകരണത്തിന്. സ്ഥാപനങ്ങള്‍ക്കിടയില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് അനുഭവങ്ങളുടെ പങ്കുവെക്കലുമാണ് സഹകരണ ലക്ഷ്യമെന്ന് കരാറില്‍ ഒപ്പുവെച്ച് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി, എ.യു റാക് പ്രസിഡന്റ് പ്രഫ. ഡേവിഡ് സ്മിത്ത് എന്നിവര്‍ പറഞ്ഞു. എ.യു റാക് വിദ്യാര്‍ഥികള്‍ക്ക് പരിശീലന അവസരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
പ്രതിഭകളെ ആകര്‍ഷിക്കുക, ഗവേഷണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പൊലീസ് സാങ്കേതിക യൂനിറ്റുകള്‍, ഫോറന്‍സിക് ലബോറട്ടറി, ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയുമായി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഇടപെടലുകള്‍ സുഗമമാക്കാനും പങ്കാളിത്തം ലക്ഷ്യമിടുന്നതായും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.