ദുബൈ: അമിഗോസ് അൽ ഐൻ നടത്തിയ ഗുഡ് സമരിറ്റൻ ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാമത് സീസൺ സമാപിച്ചു. അൽ ഐൻ ഇക്വസ്ട്രിയൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ എമിറേറ്റുകളിൽനിന്ന് 10 ടീമുകൾ പങ്കെടുത്തു.
അൽ ഐൻ സെന്റ് ജോർജ് ജാക്കോബൈറ്റ് ചർച്ച് വികാരി ഫാദർ സിബി ബേബി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, സെക്രട്ടറി സന്തോഷ് കുമാർ, ഡോ. ഷഫീഖ് ശൈഖ്, ഡോ. ത്വയ്യിബ, അൽ ഐൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ മാത്യു വർഗീസ്, അൽ ഐൻ മാർത്തോമ ചർച്ച് ഇടവക വികാരി ഫാദർ അനീഷ് പി. അലക്സ്, ഫാദർ ജോൺസൻ എന്നിവർ ആശംസകൾ നേർന്നു.
ഫൈനലിൽ അൽ ഐൻ ക്രിക്കറ്റേഴ്സ് ജേതാക്കളായി. അമിഗോസ് ലയൺസ് റണ്ണേഴ്സായി. വിജയികൾക്ക് ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി, സെക്രട്ടറി സന്തോഷ് കുമാർ, ഡോ. ഷഫീഖ് ശൈഖ് എന്നിവർ ചേർന്ന് കാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. ജേക്കബ് ജോൺ, ജോമോൻ എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു.
ബെന്നി അലക്സ്, ജയേഷ് എം. ജോയ്, ഷാജി മാത്യു, റിൻസു, കാർലിൻ, ഷാജി ഉമ്മൻ, മോനി പി. മാത്യു, ജോൺസൻ, ഡെന്നി തോമസ്, ജസ്റ്റിൻ, നിന്നൊ, നോഹ, രാകേഷ്, അജി ജോൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.